NEWS

അല്ലു അർജുന് ശേഷം മഹേഷ്ബാബുവിനൊപ്പം ജയറാം

News

തെലുങ്ക് സിനിമയിലെ സൂപ്പർ താരമാണ് മഹേഷ് ബാബു. ഇദ്ദേഹം ഇപ്പോൾ തെലുങ്കു സിനിമയിലെ പ്രശസ്ത സംവിധായകനായ ത്രിവിക്രം ശ്രീനിവാസ് സംവിധാനം ചെയ്തു വരുന്ന താൽക്കാലമായി 'SSMB28' എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിലാണ് അഭിനയിക്കുന്നത്. നിറയെ സൂപ്പർഹിറ്റ് ചിത്രങ്ങളുടെ സംവിധായകനെന്ന നിലയിൽ ത്രിവിക്രം ശ്രീനിവാസ് ഇപ്പോൾ ഒരുക്കി വരുന്ന ഈ ചിത്രം ആരാധകർക്കിടയിൽ വലിയ പ്രതീക്ഷയോടെയാണ് ഒരുങ്ങി വരുന്നത്. ടോളിവുഡിലെ പ്രമുഖ പ്രൊഡക്ഷൻ ഹൗസായ ഹരിക & ഹാസിനി ക്രിയേഷൻസ് നിർമ്മിക്കുന്ന ഈ ചിത്രത്തിൽ മഹേഷ് ബാബുവിനൊപ്പം പൂജ ഹെഗ്‌ഡെയാണ് നായികയായി എത്തുന്നത്.

ഈ സിനിമയുടെ ചിത്രീകരണം തകൃതിയായി നടന്നു സാഹചര്യത്തിൽ മലയാള സിനിമയിലെ മുൻനിര താരങ്ങളിൽ ഒരാളായ ജയറാമും ഈ ചിത്രത്തിൽ ജോയിൻ ചെയ്തിട്ടുണ്ട്. ഇതിനു മുൻപ് ത്രിവിക്രം ശ്രീനിവാസ് സംവിധാനം ചെയ്തു ബ്ലോക്ക്ബസ്റ്റർ ഹിറ്റായ ‘ആല വൈകുണ്ഠ പുരമുലു’വിൽ അല്ലു അർജുന്റെ അച്ഛനായി അഭിനയിച്ചിരുന്നു എന്നത് ശ്രദ്ധേയമാണ്. ഈ ചിത്രങ്ങൾ കൂടാതെ മറ്റു ചില തെലുങ്ക് സിനിമകളിലും, തമിഴ് സിനിമകളിലും ജയറാം അഭിനയിച്ചിട്ടുണ്ട് എന്നത് ആരാധകർക്ക് അറിയാവുന്ന കാര്യമാണ്. ജയറാം മഹേഷ് ബാബുവിനൊപ്പം അഭിനയിക്കുന്ന ആദ്യത്തെ ചിത്രം കൂടിയാണ് ഇത്. ഇനിയും ചിത്രീകരണം പൂർത്തിയാകാത്ത സാഹചര്യത്തിൽ തന്നെ ഈ ചിത്രത്തിന്റെ OTT അവകാശം പ്രശസ്തമായ നെറ്റ്ഫ്ലിക്സ് 81 കോടി രൂപയ്ക്കാണ് സ്വന്തമാക്കിയിരിക്കുന്നത് എന്ന വാർത്തയും ഇപ്പോൾ പുറത്തുവന്നിട്ടുണ്ട്.


Feactures