NEWS

ജവാന്‍റെ മ്യൂസിക് റൈറ്റ്സ് വിറ്റുപോയത്‌ റിക്കോര്ഡ് തുകയ്ക്ക്

News

ആരാധകര്‍ ആവേശത്തോടെ കാത്തിരിക്കുന്ന ഷാരൂഖ്‌ ചിത്രമാണ് ‘ജവാന്‍’. തമിഴിലെ സൂപ്പര്‍ ഡയറക്ടര്‍ ആറ്റ്ലി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ലേഡി സൂപ്പര്‍ സ്റ്റാര്‍ നയന്‍താരയാണ് നായിക. നയന്‍താരയുടെ ബോളിവുഡ് അരങ്ങേറ്റ ചിത്രംകൂടിയാണിത്.  സെപ്തംബര്‍ 7 നാണ് ചിത്രം റിലീസ് ചെയ്യുന്നത്. റിലീസിന് മുന്നേ തന്നെ ചിത്രം വന്‍ നേട്ടമാണ് സ്വന്തമാക്കിയിരിക്കുന്നത്. ചിത്രത്തിന്‍റെ മ്യൂസിക് റൈറ്റ്സ്  മാത്രം 36 കോടി രൂപയ്ക്കാണ് വിറ്റിരിക്കുന്നത്. ചിത്രത്തിന്‍റെ ടീസര്‍ ഉടന്‍ പുറത്തിറക്കും. വില്ലന്‍ വേഷത്തില്‍ വിജയ്‌ സേതുപതിയും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്.  സംവിധായകന്‍ ആറ്റ്ലിയുമൊത്ത് ചിത്രം കണ്ട ഷാരൂഖ്‌ വളരെ സന്തോഷവാനാനെന്നാണ് റിപ്പോര്‍ട്ടുകള്‍. പാട്ടും ഡാന്‍സും  ഹൈ വോള്‍ട്ടേജ്  ആക്ഷന്‍ രംഗങ്ങളാലും സമ്പന്നമായ ചിത്രമായിരിക്കും ‘ജവാന്‍’. പൂര്‍ണ്ണമായും  കൊമേഴ്‌സ്യൽ എന്റർടെയ്‌നർ ആയ ചിത്രത്തില്‍  ഇരട്ടവേഷത്തിൽ ആയിരിക്കും ഷാരൂഖ് എത്തുക.  സന്യ മൽഹോത്ര, സുനിൽ ഗ്രോവർ എന്നിവരും ചിത്രത്തിലുണ്ട്.

ഒരു ഗാനരംഗത്തിൽ ദീപിക പദുക്കോൺ അതിഥി വേഷത്തിലും എത്തുന്നുണ്ട്. രാജ് കുമാര്‍ ഹിറാനി സംവിധാനം ചെയ്യുന്ന ‘ഡങ്കി’ എന്ന ചിത്രത്തിലാണ് ഷാരൂഖ്‌ ഖാന്‍ ഇപ്പോള്‍ അഭിനയിക്കുന്നത്.


LATEST VIDEOS

Top News