NEWS

ജവാനും മുല്ലപ്പൂവും (jawanum mullapoovum)

News

സുരേഷ് കൃഷ്ണന്‍ തിരക്കഥ എഴുതി രഘു മേനോന്‍ സംവിധാനം ചെയ്ത ചിത്രമാണ് ജവാനും മുല്ലപ്പൂവും. ശിവദ നായര്‍, സുമേഷ് ചന്ദ്രന്‍, രാഹുല്‍ മാധവ് എന്നിവരാണ് ചിത്രത്തിലെ പ്രധാന താരങ്ങള്‍. ചിത്രത്തില്‍ ഒരു പട്ടാളക്കാരന്റെ വേഷത്തിലാണ് സുമേഷ് എത്തുന്നത്. ജയശ്രീ എന്ന അധ്യാപികയായി ശിവദ  എത്തുന്നു. ഇവരുടെ കുടുംബജീവിതമാണ് ചിത്രത്തിന്റെ കഥാപശ്ചാത്തലം.

ബികെ ഹരിനാരായണന്റെ വരികള്‍ക്ക് 4 മ്യൂസിക് സംഗീതം നല്‍കിയിരിക്കുന്നു. ശ്യാല്‍ സതീഷ് ഛായാഗ്രഹണവും സനല്‍ അനിരുദ്ധന്‍ എഡിറ്റിങ്ങും നിര്‍വ്വഹിച്ചിരിക്കുന്നു.

 സിനി എബ്രഹാം,  ദേവി അജിത്ത്,  ഹരിശ്രീ മാര്‍ട്ടിന്‍,  വിനോദ് കെടാമംഗലം,  കോബ്ര രാജേഷ്,  ബേബി സാധിക മേനോൻ എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന താരങ്ങള്‍. 2 ക്രീയേറ്റീവ്സിമൈന്‍ഡ്‌ന്റെ ബാനറില്‍ സമീര്‍ സേട്ട്, വിനോദ് ഉണ്ണിത്താന്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചത്.


LATEST VIDEOS

Reviews