NEWS

ആരാധകരെ ഞെട്ടിച്ച് 'ജയം' രവിയുടെ വിവാഹമോചനം...

News

തമിഴ് സിനിമയിലെ മുൻനിര നായകന്മാരിൽ ഒരാളായ 'ജയം' രവി വിവാഹമോചിതനായി. 'ജയം' രവി തന്നെയാണ് ഭാര്യ ആർതിമായുള്ള വിവാഹബന്ധം അവസാനിപ്പിച്ചതായി ഔദ്യോഗികമായി തന്റെ എക്‌സ്‌ പേജിലൂടെ അറിയിച്ചിരിക്കുന്നത്. ഈ വാർത്ത താരത്തിന്റെ ആരാധകരെ ഞെട്ടിച്ചിരിക്കുകയാണ്. 'ജയം' രവിയും, ആർതിയും തമ്മിലുള്ള 15 വര്‍ഷത്തെ ദാമ്പത്യ ജീവിതത്തിനാണ് ഇതോടെ തിരശ്ശീല വീണിരിക്കുന്നത്. 'ജയം' രവിയും, ഭാര്യ ആര്‍തിയും വേര്‍പിരിയുന്നു എന്ന ഗോസപ്പുകള്‍ വരാൻ തുടങ്ങിയിട്ട് കുറെ മാസങ്ങളായി. ഭാര്യ ആര്‍തി തന്റെ സോഷ്യല്‍ മീഡിയ പേജില്‍ നിന്നും ജയം രവിയ്‌ക്കൊപ്പമുള്ള ഫോട്ടോകള്‍ എല്ലാം ഡിലീറ്റ് ചെയ്തതിന് പിന്നാലെയാണ് ഇത്തരം ഗോസിപ്പുകള്‍ വന്നത്. എന്നാല്‍ തന്റെ സ്വകാര്യതയെ മാനിച്ചാണ് ഫോട്ടോ ഡിലീറ്റ് ചെയ്തത് എന്ന് ആര്‍തി അപ്പോൾ പറയുകയുണ്ടായി. എന്നാൽ ഇപ്പോൾ സത്യം പുറത്തുവന്നിരിക്കുകയാണ്. ഇത് സംബന്ധമായി 'ജയം' രവി പുറത്തുവിട്ടിരിക്കുന്ന വാർത്ത കുറിപ്പിൽ, 'വിവാഹ മോചനം പെട്ടെന്നെടുത്ത തീരുമാനം അല്ല. 'ഒരുപാട് ചിന്തകള്‍ക്കും ആലോചനകള്‍ക്കും ചര്‍ച്ചകള്‍ക്കും ശേഷം എടുത്ത തീരുമാനമാണ്. വ്യക്തിപരമായ കാര്യങ്ങളാണ് ഇതിന് പിന്നില്‍. തീര്‍ച്ചയായും ഇത് എല്ലാവരുടെയും നല്ലതിന് വേണ്ടിയാണ്. തങ്ങളുടെ സ്വകാര്യതയെ മാനിക്കണം. അഭ്യൂഹങ്ങളും, ഊഹാപോഹങ്ങളും പ്രചരിപ്പിക്കരുത്'' എന്നാണ് കുറിച്ചിരിക്കുന്നത്. 'ജയം' രവിയുടെ അച്ഛൻ മോഹൻ സിനിമയിൽ പ്രശസ്ത എഡിറ്ററായും, നിർമ്മാതാവായും അറിയപ്പെടുന്ന വ്യക്തിയാണ്. സഹോദരൻ മോഹൻ രാജ സംവിധായകനാണ്. അതുപോലെ ആർതിയുടെ മാതാപിതാക്കളായ സുജാതയും, വിജയകുമാറും സീരിയൽ, സിനിമാ നിർമ്മാതാക്കളാണ്.


LATEST VIDEOS

Top News