NEWS

സുന്ദർ.സി.യുടെ ബിഗ് ബഡ്ജറ്റ് ചിത്രമായ 'സംഘമിത്ര'യിൽ 'ജയം' രവിക്ക് പകരം വിഷാൽ!

News

തമിഴിൽ ഒരുപാട് ഹിറ്റ് ചിത്രങ്ങൾ നൽകിയ സംവിധായകനും, നടി ഖുശ്ബുവിന്റെ ഭർത്താവുമാണ് സുന്ദർ.സി. ഇദ്ദേഹം രണ്ടു മൂന്ന് വർഷങ്ങൾക്ക് മുൻപ് 'സംഘമിത്ര' എന്ന പേരിൽ ഒരു വൻ ബഡ്ജറ്റ് ചിത്രം സംവിധാനം ചെയ്യുന്നതായി പ്രഖ്യാപിച്ചിരുന്നു. ഈ ചിത്രത്തിൽ തമിഴ് സിനിമയിലെ മുൻനിര നടന്മാരായ 'ജയം' രവി, ആര്യ, ബോളിവുഡ് താരം ദിഷാ പതാനി തുടങ്ങിയവർ പ്രധാന കഥാപാത്രങ്ങളിൽ അഭിനയിക്കുന്നതായും, ചിത്രത്തിന് സംഗീതം നൽകുന്നത് ഏ.ആർ.റഹ്‌മാനാണെന്നും അപ്പോൾ പ്രഖ്യാപിച്ചിരുന്നു. എന്നാൽ 'സംഘമിത്ര' പലവിധ കാരണങ്ങളാല്‍ മുടങ്ങിപോയി.

ഇപ്പോൾ 'സംഘമിത്ര'യെ വീണ്ടും ചിത്രീകരിക്കാനുള്ള ഒരുക്കങ്ങൾ ചെയ്തു വരികയാണ് സുന്ദർ.സി. അതിന്റെ ഭാഗമായി താരങ്ങളെ വീണ്ടും തിരഞ്ഞെടുക്കുന്ന കാര്യത്തിൽ 'ജയം' രവി ഈ ചിത്രത്തിൽ നിന്നും പിൻവാങ്ങി എന്നാണു പറയപ്പെടുന്നത്. ഇതിനു കാരണം 'ജയം' രവി മറ്റു ചില ചിത്രങ്ങൾക്ക് വേണ്ടി കാൾ ഷീറ്റ്സ് നൽകിയിരിക്കുന്നതിനാൽ ഈ ചിത്രത്തിൽ അഭിനയിക്കുവാൻ സാധിക്കുകയില്ലത്രേ! ഇതിനെ തുടർന്ന് സുന്ദർ.സി., ജയം രവിക്ക് പകരമായി വിഷാലിനെയാണത്രെ തിരഞ്ഞെടുത്തിരിക്കുന്നത്.

'സംഘമിത്ര' ഈയിടെ പുറത്തു വന്നു വമ്പൻ വിജയമായ 'പൊന്നിയിൻ സെൽവൻ' എന്ന ചിത്രം പോലെ ഒരു ചരിത്ര കഥയുടെ പശ്ചാത്തലത്തിൽ, ബിഗ് ബഡ്ജറ്റിൽ ഒരുങ്ങുവാനിരിക്കുന്ന ചിത്രമാണെന്നും, ഈ ചിത്രത്തിലേക്കുള്ള താരങ്ങളെ തിരഞ്ഞെടുത്തതും അത് സംബന്ധമായ ഔദ്യോഗിക വാർത്തകൾ അടുത്ത് തന്നെ പുറത്തുവിടും എന്നുമാണ് പറയപ്പെടുന്നത്.


LATEST VIDEOS

Top News