NEWS

ഗൗതം വാസുദേവ് മേനോൻ ചിത്രത്തിൽ സിമ്പുവിന് പകരം 'ജയം' രവി...

News

സിമ്പു, ഗൗതം വാസുദേവ് മേനോൻ, വെട്രിമാരൻ എന്നിവരുടെ കൂട്ടുകെട്ടിൽ ഒരു ചിത്രം ഒരുങ്ങുന്നു എന്ന വാർത്ത രണ്ടു ദിവസങ്ങക്ക് മുൻപ് നൽകിയിരുന്നു. എന്നാൽ ഈ ചിത്രത്തിൽ സിമ്പു അഭിനയിക്കില്ല എന്നുള്ള വാർത്തയാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. ഇതിന് കാരണമായി പറയപ്പെടുന്നത്, ഗൗതം മേനോൻ സംവിധാനം ചെയ്‌ത 'വെന്തു തനിന്ദത് കാട്' എന്ന ചിത്രം 'വേൽസ് ഫിലിംസ്' എന്ന കമ്പനിയാണ് നിർമ്മിച്ചിരുന്നത്. ശമ്പളത്തിൻ്റെ കാര്യത്തിൽ സിമ്പുവിനും, ഈ   കമ്പനിക്കും, ഗൗതം വാസുദേവ് മേനോനും ഇടയിൽ നിറയെ പ്രശ്നങ്ങൾ ഉണ്ടായിരുന്നു. അത് കാരണം വീണ്ടും 'വേൽസ് ഫിലിംസ്' നിർമ്മിക്കുന്ന സിനിമയിൽ അഭിനയിക്കാൻ താല്പര്യമില്ലാത്തതിനാൽ   ചിമ്പു ഈ ഓഫർ നിരസിക്കുകയാണ് ചെയ്തിരിക്കുന്നത്. അതിനാൽ ഇപ്പോൾ സിമ്പുവിനെ പകരം   
'ജയം' രവിയെയാണത്രെ ഗൗതം വാസുദേവ് മേനോൻ തിരഞ്ഞെടുത്തിരിക്കുന്നത്. നിലവിൽ മമ്മുട്ടി  നായകനായ 'ഡൊമിനിക് ആൻ്റ് ദ ലേഡീസ് പേഴ്‌സ്' എന്ന മലയാള ചിത്രമാണ് ഗൗതം വാസുദേവ് മേനോൻ  സംവിധാനം ചെയ്തു വരുന്നത്. ഈ ചിത്രത്തിന്റെ വർക്കുകൾ തീർന്നതും  'ജയം' രവിയുമായുള്ള ചിത്രത്തിന്റെ ജോലികൾ തുടങ്ങുമെന്നാണ് പറയപ്പെടുന്നത്. 'ജയം' രവി ഇതുവരെ ഗൗതം വാസുദേവ് മേനോന്റെ സംവിധാനത്തിൽ അഭിനയിച്ചിട്ടില്ല. ഇത് ആദ്യമായാണ്.


LATEST VIDEOS

Top News