NEWS

സംവിധായകനാകാൻ 'ജയം' രവി

News

അടുത്തിടെ തന്റെ പേര് രവി മോഹൻ എന്ന് മാറ്റിയ നടൻ 'ജയം' രവി' സ്വന്തമായി   ' രവി  മോഹൻ സ്റ്റുഡിയോ' എന്ന പേരിൽ ഒരു സിനിമ നിർമ്മാണ കമ്പനിയും ആരംഭിച്ചിട്ടുണ്ട്.   തൻ്റെ ഈ കമ്പനിയിലൂടെ ഒരു സിനിമ നിർമ്മിച്ച് അത് സ്വയം സംവിധാനം ചെയ്ത് അഭിനയിക്കാനും പോകുകയാണ്  രവി മോഹൻ എന്നുള്ള റിപ്പോർട്ടാണ് ഇപ്പോൾ പുറത്തു വന്നിരിക്കുന്നത്.  ഈ ചിത്രത്തിൽ രവി മോഹൻ  അഭിനയിക്കുന്നതിനോടൊപ്പം അദ്ദേഹത്തിൻ്റെ മകൻ ആരവ് രവിയും  ഒരു പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. ആരവ് രവിയെ പ്രധാനമാക്കിയുള്ളതാണത്രെ ചിത്രം. നേരത്തെ 2018-ൽ ശക്തി സൗന്ദർ രാജൻ സംവിധാനം ചെയ്ത രവി മോഹൻ്റെ 'ടിക് ടിക് ടിക് ' എന്ന ചിത്രത്തിലും ആരവ് രവി അഭിനയിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് രവി മോഹൻ വീണ്ടും തൻ്റെ മകനെ താൻ സംവിധാനം ചെയ്യുന്ന സിനിമയിൽ അഭിനയിപ്പിക്കുന്നത്. രവി മോഹന്റെ അച്ഛനായ  എഡിറ്റർ മോഹനാനാണത്രേ ഈ ചിത്രത്തിൻ്റെ കഥ എഴുതിയിരിക്കുന്നത്


LATEST VIDEOS

Top News