NEWS

സെൽവരാഘവൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ജയറാമും, അനശ്വര രാജനും!

News

തമിഴ് സിനിമയിലെ പ്രശസ്ത സംവിധായകനായ സെൽവ രാഘവൻ ഇപ്പോൾ അഭിനയത്തിലും ശ്രദ്ധ കേന്ദ്രീകരിച്ചു വരുന്ന ഒരു വ്യക്തിയാണ്. ഇപ്പോൾ ഒരു തെലുങ്ക് ചിത്രത്തിൽ നടൻ രവിതേജക്കൊപ്പം   ഗോപിചന്ദ് മിലിനേനി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ഒരു പ്രധാന വേഷത്തിൽ അഭിനയിക്കുന്ന സെൽവരാഘവൻ അടുത്തുതന്നെ ഒരു ചിത്രം സംവിധാനം ചെയ്യാനിരിക്കുകയാണ്. ഈ ചിത്രം മലയാളി താരങ്ങളായ ജയറാം, അനശ്വര രാജൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളിൽ അവതരിപ്പിച്ചു സംവിധാനം ചെയ്യാനാണ് സെൽവരാഘവൻ തീരുമാനിച്ചിരിക്കുന്നത്. ഈ വിവരം നടൻ ജയറാം തന്നെയാണ്  ജയറാമിന്റെ വരാനിരിക്കുന്ന മലയാള ചിത്രമായ ‘എബ്രഹാം ഓസ്‌ലർ’  പ്രൊമോഷൻ  പരിപാടിയിൽ വെളിപ്പെടുത്തിയത്. ഇതിനെ തുടർന്ന് കോളിവുഡിൽ ഈ വാർത്തയെ കുറിച്ച് തിരക്കിയപ്പോൾ സെൽവരാഘവനും,  ജയറാമും, അനശ്വര രാജനും ചേർന്ന് ഒരു ചിത്രം ഒരുക്കുന്ന വാർത്ത  സത്യമാണ് എന്നും അറിയുവാൻ കഴിഞ്ഞു.


LATEST VIDEOS

Top News