മലയാളി ആരാധകരുടെ പ്രിയപ്പെട്ട താര കുടുംബമാണ് ജയറാമിന്റേത്. താര കുടുംബത്തിന്റെ വിശേഷങ്ങൾ എല്ലാം സമൂഹമാധ്യമങ്ങളിൽ ശ്രദ്ധനേടാറുണ്ട്. അത്തരത്തിൽ ജയറാമിനൊപ്പം ശബരിമലയിൽ ദർശനം നടത്തിയ പാർവതിയുടെ ഫോട്ടോകളും വീഡിയോകളുമാണ് വൈറലാകുന്നത്.
തിങ്കളാഴ്ചയാണ് ജയറാമും പാര്‍വതിയും അയ്യപ്പ ദർശനം നടത്തിയത്. കറുത്ത വസ്ത്രവും മാലയും ഇട്ട്
ഭക്തിനിർഭരമായി ശബരിമലയിൽ പ്രാർഥന നടത്തുന്ന ചിത്രങ്ങൾ ജയറാം സമൂഹമാധ്യമത്തിലൂടെ പങ്കുവച്ചിരിക്കുന്നത്. ആദ്യമായാണ് ജയറാമും പാർവതിയും ഒരുമിച്ച് ശബരിമലയിൽ എത്തുന്നത്. സന്നിധാനത്ത് സ്ഥിരം സന്ദർശകനാണ് ജയറാം. മണ്ഡല- മകരവിളക്ക് വേളകളില്‍ ജയറാം ശബരിമലയിൽ എത്താറുണ്ട്. അടുത്തിടെ ജയം രവിക്കൊപ്പവും ജയറാം ഇവിടെ എത്തിയിരുന്നു.എന്നാൽ പാർവതി ആദ്യമായാണ് അയ്യപ്പ ദർശനത്തിന് എത്തുന്നത്.
കൂടാതെ തമിഴ് നടന്‍ യോഗി ബാബുവും നടിയും നിര്‍മ്മാതാവുമായ മേനക സുരേഷം സന്നിധാനത്ത് വിഷുകണി ദര്‍ശനത്തിനായി എത്തിയിരുന്നു.