NEWS

ഗാന്ധിജി ലുക്കിൽ മലയാളത്തിന്റെ പ്രിയ താരം

News

സിനിഫൈൽ' എന്ന ഫിലിം ഗ്രൂപ്പിലാണ് ചിത്രം പ്രത്യക്ഷപ്പെട്ടത്

മലയാളത്തിലെ ഏവരുടെയും പ്രിയപ്പെട്ട താരത്തിന്റെ എഡിറ്റ് ചെയ്ത ഒരു ഫോട്ടോയാണ് ഇപ്പോൾ പ്രേക്ഷക ശ്രദ്ധ നേടുന്നത്.

അഭിനേതാക്കളുടെ ചിത്രങ്ങൾ വളരെ വേഗത്തിൽ സോഷ്യൽ മീഡിയയിൽ വൈറലാകുകയും അവരുടെ എഡിറ്റ് ചെയ്ത ചിത്രങ്ങളും വളരെ വേഗത്തിൽ സോഷ്യൽ മീഡിയ ഏറ്റെടുക്കുകയും ചെയ്യുന്നു. AI സാങ്കേതികവിദ്യയുടെ വരവിനുശേഷം, അത്തരം എഡിറ്റ് ചെയ്ത ഫോട്ടോ ക്രീയേറ്റ് ചെയ്യുക എളുപ്പമാണ്.

ഗാന്ധിയെപ്പോലെ എഡിറ്റ് ചെയ്ത ജയസൂര്യയുടെ ചിത്രമാണ് ഇപ്പൊൾ വൈറൽ. 'സിനിഫൈൽ' എന്ന ഫിലിം ഗ്രൂപ്പിലാണ് ചിത്രം പ്രത്യക്ഷപ്പെട്ടത്. ഒപ്പം ഒരു ചോദ്യവും. മലയാളത്തിൽ ഗാന്ധി ചിത്രം ചെയ്താൽ ജയസൂര്യയായിരിക്കും മികച്ച കാസ്റ്റിംഗ്...!നിങ്ങളുടെ അഭിപ്രായങ്ങൾ എഴുതൂ'.. എന്നായിരുന്നു പോസ്റ്റിൽ എഴുതിയിരുന്നത്. നിരവധി പേരാണ് തങ്ങളുടെ അഭിപ്രായവുമായി രംഗത്തെത്തിയിരിക്കുന്നത്.

അതേ സമയം പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ജയസൂര്യയുടെ 'കത്തനാർ' എന്ന ചിത്രം അണിറയിൽ ഒരുങ്ങുകയാണ്. ഹോം എന്ന സൂപ്പർഹിറ്റ് ചിത്രത്തിന് ശേഷം റോജിൻ തോമസ് സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണ്. അനുഷ്‌ക ഷെട്ടിയാണ് ചിത്രത്തിൽ സ്ത്രീ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.


LATEST VIDEOS

Top News