2017-ൽ റിലീസായ ചിത്രമാണ് 'വെളിപ്പാട്ടിന്റെ പുസ്തകം'. മോഹൻലാൽ കഥാനായകനായി വന്ന ഈ ചിത്രത്തിലെ 'ജിമിക്കി കമ്മൽ...' എന്ന് തുടങ്ങുന്ന ഗാനം രാജ്യത്തുടനീളം അലയടിക്കുകയുണ്ടായി. ഈ ഗാനം പാടിയത് വിനീത് ശ്രീവാസനും, രഞ്ജിത്ത് ഉണ്ണിയും ചേർന്നാണ്. മലയാളത്തിലും തമിഴിലുമായി ചില ഗാനങ്ങൾ ആലപിച്ചിട്ടുള്ള രഞ്ജിത്ത് ഉണ്ണി, തമിഴ് സിനിമയിൽ സംഗീത സംവിധായകനായി അരങ്ങേറ്റം കുറിക്കുവാൻ പോകുകയാണ്. കോ.ധനബാലൻ സംവിധാനം ചെയ്യുന്ന 'പരുന്താകുത് ഊർക്കുരുവി' എന്ന ചിത്രത്തിനാണ് രഞ്ജിത്ത് ഉണ്ണി സംഗീത സംവിധാനം നിർവഹിക്കുന്നത്. വിവേക് പ്രസന്ന, 'പൻഡ്രിക്ക് നൻറി ചൊല്ലി' ഫെയിം നിശാന്ത് റുഷോ എന്നിവർ പ്രധാന വേഷങ്ങളിൽ എത്തുന്ന 'പരുന്താകുത് ഊർ കുരുവി' ഒരു ത്രില്ലർ ചിത്രമായിട്ടാണ് ഒരുങ്ങുന്നത്.