'നായകൻ' എന്ന ചിത്രത്തിന് ശേഷം, അതായത് 35 വർഷങ്ങൾക്ക് ശേഷം കമൽഹാസനും, മണിരത്‌നവും ഒന്നിക്കുന്ന ചിത്രമാണ് 'തഗ് ലൈഫ്'. ഒരു ഗ്യാങ്സ്റ്റർ കഥയായി ബ്രമ്മാണ്ഡമായി ഒരുങ്ങുന്ന ഈ ചിത്രത്തിൽ കമൽഹാസ്സനോപ്പം ഒരുപാട് താരങ്ങൾ അണിനിരക്കുന്നുണ്ട്. 'ജയം' രവി, ദുൽഖർ സൽമാൻ, തൃഷ, ഗൗതം കാർത്തിക്, നാസ്സർ, അഭിരാമി തുടങ്ങിയവർ ഈ ചിത്രത്തിൽ അഭിനയിക്കുന്ന വിവരം മുൻപ് നൽകിയിരുന്നു. ഇപ്പോൾ മലയാളത്തിന്റെ സ്വന്തം നടനായ ജോജു ജോർജും ഈ ചിത്രത്തിൽ അഭിനയിക്കുന്ന വിവരം ചിത്രത്തിന്റെ അണിയറപ്രവർത്തകർ പുറത്തുവിട്ടിട്ടുണ്ട്. ജോജു ജോർജ് തമിഴിൽ അഭിനയിക്കുന്ന നാലാമത്തെ ചിത്രമാണ് 'തഗ് ലൈഫ്'. ചിത്രത്തിന്റെ ടീസറും, ടൈറ്റിലും കമലിന്റെ ജന്മദിനമായ നവംബർ ഏഴാം തിയ്യതി പുറത്തിറങ്ങിയിരുന്നു. 'ഇന്ത്യൻ-2' ചിത്രത്തിന്റെ ചിത്രീകരണം പൂർത്തിയാക്കിയ കമൽഹാസൻ ഇപ്പോൾ 'കൽക്കി' എന്ന ചിത്രത്തിൽ അഭിനയിച്ചു കൊണ്ടിരിക്കുകയാണ്. ഇതിന്റെ ചിത്രീകരണം കഴിഞ്ഞതും കമൽഹാസൻ 'തഗ് ലൈഫ്' ചിത്രീകരണത്തിൽ ജോയിൻ ചെയ്യുമെന്നാണ് റിപ്പോർട്ട്.