മലയാളം സിനിമാലോകത്തെ പ്രശസ്ത നടനായ ജോജു ജോർജ്, കാർത്തിക് സുപ്പരാജ് സംവിധാനം ചെയ്ത 'ജഗമേ തന്ത്രം' എന്ന ചിത്രം മുഖേനയാണ് തമിഴിൽ അരങ്ങേറ്റം കുറിച്ചത്. അതിന് ശേഷം ഇപ്പോൾ മണിരത്നം സംവിധാനം ചെയ്തു വരുന്ന കമൽഹസ്സൻ നായകനായി അഭിനയിക്കുന്ന 'തഗ് ലൈഫ്' എന്ന ചിത്രത്തിൽ ഒരു പ്രധാന കഥാപാത്രം അവതരിപ്പിക്കുന്നുണ്ട്. ഈ ചിത്രത്തിനെ തുടർന്ന് ജോജു ജോർജ് വീണ്ടും കാർത്തിക് സുബുരാജ് സംവിധാനം ചെയ്യുന്ന ഒരു ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. തമിഴ് സിനിമയിലെ മുൻനിര നായകന്മാരിൽ ഒരാളായ സൂര്യ അഭിനയിക്കുന്ന സൂര്യയുടെ 44-മത്തെ ചിത്രത്തിലാണ് ജോജു ജോർജ് ജോയിൻ ചെയ്തിരിക്കുന്നത്. കാർത്തിക് സുബുരാജ്, സൂര്യ കൂട്ടുകെട്ടിൽ ആദ്യമായി ഒരുങ്ങി വരുന്ന ഈ ചിത്രണത്തിന് ഇനിയും പേരിട്ടിട്ടില്ല. ഈ ചിത്രത്തിന്റെ ചിത്രീകരണം ഇപ്പോൾ അന്തമാൻ, നിക്കോപാർ ദ്വീപുകളിൽ നടന്നു വരികയാണ്. ആക്ഷൻ രംഗങ്ങളാണത്രെ അവിടെ ചിത്രീകരിക്കുന്നത്. ചിത്രത്തിൽ സൂര്യയുടെ നായ്കിയായി പൂജാ ഹെക്ടേയാണ് അഭിനയിക്കുന്നത്. ഇവരെക്കൂടാതെ ചിത്രത്തിൽ മലയാള നടന്മാരായ ജയറാം, സുജിത് ശങ്കർ എന്നിവരും തമിഴ് നടൻ കരുണാകരനും അഭിനയിക്കുന്നുണ്ട്.