NEWS

സൂര്യക്കൊപ്പം ജോജു ജോർജ്; കാർത്തിക് സുബുരാജിനൊപ്പം വീണ്ടും

News

തമിഴ് സിനിമയിലെ മുൻനിര നായകന്മാരിൽ ഒരാളായ സൂര്യ അഭിനയിച്ചു അടുത്ത് റിലീസാകാനിരിക്കുന്ന ചിത്രം 'കങ്കുവ'യാണ്. ബ്രമ്മാണ്ടമായി ഒരുങ്ങി വരുന്ന ഈ ചിത്രത്തിന് ശേഷം സൂര്യ അഭിനയിക്കാനിരിക്കുന്ന ചിത്രം കാർത്തിക് സുബുരാജ് സംവിധാനം ചെയ്യുന്ന സൂര്യയുടെ 44-മത്തെ ചിത്രമാണ്. 'പിസ്സ', 'ജിഗർത്തണ്ട', 'പേട്ട', 'ജഗമേ തന്തിരം', 'മഹാൻ' തുടങ്ങി ഒരുപാട് ചിത്രങ്ങൾ സംവിധാനം ചെയ്തിട്ടുള്ള കാർത്തിക് സുബുരാജുവും, സൂര്യയും ഒന്നിക്കുന്ന ആദ്യത്തെ ചിത്രമാണ് ഇത്.               
സൂര്യയുടെ '2D എൻ്റർടെയ്ൻമെൻ്റും' കാർത്തിക് സുബുരാജിന്റെ 'സ്റ്റോൺ ബെഞ്ചും' ചേർന്ന് നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ ചിത്രീകരണം അടുത്ത മാസം (ജൂൺ) 17ന്  ആരംഭിക്കുമെന്നാണ് റിപ്പോർട്ട്. അതിനായുള്ള മുന്നൊരുക്കങ്ങൾ നടന്നുകൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് ഈ ചിത്രത്തിൽ മലയാളി നടനായ ജോജു ജോർജ് ജോയിൻ ചെയ്തിരിക്കുന്ന വാർത്ത ലഭിച്ചിരിക്കുന്നത്. കാർത്തിക് സുബുരാജ് സംവിധാനം ചെയ്ത, ധനുഷ് നായകനായ 'ജഗമേ തന്തിരം' ചിത്രത്തിൽ ജോജു ജോർജ് ഒരു പ്രധാന കഥാപാത്രം അവതരിപ്പിച്ചിരുന്നു. അതിൽ താരത്തിന്റെ മികച്ച അഭിനയം കുറിച്ച് തമിഴ് മീഡിയകൾ അപ്പോൾ എഴുതിയിരുന്നു. ഈ ചിത്രം കൂടാതെ കമൽഹാസൻ, മണിരത്നം കൂട്ടുകെട്ടിൽ ഒരുങ്ങിവരുന്ന ബ്രമ്മാണ്ട തമിഴ് ചിത്രമായ  'തഗ് ലൈഫി'ലും ജോജു ജോർജ് ഒരു പ്രധാന കഥാപാത്രം അവതരിപ്പിക്കുന്നുണ്ട്.


LATEST VIDEOS

Latest