1971-ൽ ലാണ് നാനയുടെ ജനനം എന്നു പറയുമ്പോൾ എനിക്കും പ്രായത്തെക്കുറിച്ച് പറയേണ്ടതായി വരുന്നു. നാനയ്ക്കും എനിക്കും ഒരേ പ്രായം. അതായത് എന്റെ ജനനവും 1971ലായിരുന്നു.
അറിവുള്ള കാലം മുതൽ സിനിമ എനിക്കിഷ്ടമായിരുന്നു. സിനിമയോടുള്ള ഇഷ്ടം പോലെ തന്നെയാണ് സിനിമാപ്രസിദ്ധീകരണങ്ങളോടുള്ള ഇഷ്ടവും എനിക്ക് ഉണ്ടായിരുന്നത്. ഒരു സിനിമ കാണും പോലെ തന്നെയായിരുന്നു സിനിമ പ്രസിദ്ധീകരണങ്ങൾ കാണുന്നതും അതിൽ പ്രധാനമായിരുന്നു നാന'
നടൻ ജയൻ സാറിന്റെ കടുത്ത ആരാധകനായിരുന്നു ഞാൻ
അദ്ദേഹം മരിച്ചതിനു ശേഷം " നാന" കളുടെ കോപ്പികൾ ഞാൻ കുറെ വർഷക്കാലം സൂക്ഷിച്ചു വച്ചിട്ടുണ്ടായിരുന്നു. പല ഫോട്ടോക്കളും ഇരുന്നൂറ് പേജുള്ള ഒരു നോട്ടുബുക്കിൽ ഞാൻ ഒട്ടിച്ചു വച്ചിരുന്നത് ഇപ്പോഴും ഓർക്കുന്നു. തീ നാളങ്ങൾ, ഇടി , കോളിളക്കം ... തുടങ്ങിയ കുറെ സിനിമയുടെ ചിത്രങ്ങൾ എന്റെ കൈവശമുണ്ടായിരുന്നു. ഒരു വയലിന്റെ നടുക്ക് ചുവന്ന ഷർട്ടുമട്ട് ജയൻ സാർ ഇരിക്കുന്ന ഒരു വലിയ ഫോട്ടോ ഇപ്പോഴും എന്റെ മനസിലുണ്ട് .. ഇതെല്ലാം നാനയിലൂടെ കണ്ടു കണ്ടാണ് സിനിമയോടുള്ള താൽപ്പര്യവും ആവേശവും ഭ്രമവും എനിക്കുണ്ടായതെന്നു പോലും തോന്നിയിട്ടുണ്ട്. തുടർന്ന് നാനയുടെ ഒരു വായനക്കാരനായി ഞാൻ മാറി. എല്ലാ ആഴ്ചകളിലും തുടർച്ചയായി വായിക്കാൻ കഴിഞ്ഞിട്ടില്ലെങ്കിലും മാസത്തിൽ രണ്ട് കോപ്പിയെങ്കിലും കാണുന്ന പതിവ് ഉണ്ടായിരുന്നു
പിൽക്കാലത്ത് ഞാൻ അസിസ്റ്റന്റ് ഡയറക്ടറായി സിനിമയിലെത്തി. പി ആർ ഒ . വാഴൂർ ജോസ് എന്റെ പേര് ആദ്യമായി സിനിമയുടെ ക്രെഡിറ്റ് ലിസ്റ്റിൽ ചേർത്തു കൊടുത്ത " നാന" വായിച്ചപ്പോൾ വല്ലാത്തൊരു സന്തോഷം തന്നെ തോന്നിയിരുന്നു. ശുദ്ധമദ്ദളം എന്ന സിനിമയിൽ ഞാൻ വർക്ക് ചെയ്തു കൊണ്ടുമ്പോൾ ആ സിനിയുടെ ഒരു വർക്കിംഗ് ' നാനയിൽ വന്നിരുന്നു അതും സന്തോഷം നൽകിയ അനുഭവമായിരുന്നു പിന്നീട് ഞാൻ സ്വതന്ത്ര സംവിധായ നായി മാറിയപ്പോൾ ഒരു ചലച്ചിത്രകാരനെന്ന നിലയിൽ നാന വളരെയധികം പ്രോത്സാഹിപ്പിച്ചിട്ടുണ്ട്. സി ഐ ഡി മുസ എന്ന ആദ്യ സിനിമ ചെയ്യുമ്പോഴും സൈക്കിൾ പോലെ ഒരു പുതുമുഖങ്ങളുടെ സിനിമ ചെയ്യുമ്പോഴും ഞാൻ നടനായ ശേഷവും നാന കുടുംബവുമായുള്ള എന്റെ ബന്ധം ദൃഢമായിരുന്നു.