NEWS

പ്രതീക്ഷയോടെ റാണി ചിത്തിര മാർത്താണ്ഡയിലെ നായകൻ ജോസുകുട്ടി ജേക്കബ്

News


ബ്രദേഴ്‌സ് ഡെ, കെട്ട്യോളാണ് എന്റെ മാലാഖ എന്നീ സിനിമയിലൂടെ അഭിനയരംഗത്തെത്തുകയും ഏതാനും സിനിമകളുടെ ഭാഗമായി മാറുകയും ചെയ്ത ജോസ്‌കുട്ടി ജേക്കബ് നായകനാകുന്ന ഏറ്റവും പുതിയ ചിത്രമാണ് ''റാണി ചിത്തിര മാർത്താണ്ഡ''

മെഡിക്കൽ ഷോപ്പ് നടത്തിപ്പുകാരായ ഒരച്ഛന്റെയും   മകന്റെയും ജീവിതത്തിൽ അപ്രതീക്ഷിതമായി കടന്നു വരുന്ന അത്മബന്ധങ്ങളുടെ ഏതാനും മുഹൂർത്തങ്ങളുമായി ഈ സിനിമ റിലീസിനൊരുങ്ങുകയാണ്. കുട്ടനാട്ടുകാരുടെ ജീവിത പരിസരങ്ങളുമായി ഏറെ ബന്ധമുളള ഈ പ്രമേയം കുടുംബ ബന്ധങ്ങൾക്കൊപ്പം തലമുറകൾ തമ്മിലുളള അകലത്തിന്റെ വ്യാപ്തിയും പ്രണയം മൂലം ഉണ്ടാകുന്ന ചില സംഭവങ്ങളുമാണ് ഈ സിനിമയിലൂടെ പ്രതിപാദിക്കുന്നത്.  
അച്ഛനായി കോട്ടയം നസീറും മകനായി ജോസുകുട്ടിയും അഭിനയിക്കുന്നു. താരതമ്യേന പുതുമുഖമായ ജോസുകുട്ടി തന്റെ വിശേഷങ്ങളും സിനിമാ അനുഭവങ്ങളും പങ്കുവയ്ക്കുന്നു.

 


ഞാൻ തൊടുപുഴയ്ക്കടുത്തുളള കരിക്കുന്നമാണ് എന്റെ ജന്മദേശം. ബ്രദേഴ്‌സ് ഡെ, കെട്ട്യോളാണെന്റെ മാലാഖ..എന്നീ സിനിമകൾ കഴിഞ്ഞ് വാങ്ക് എന്ന ചിത്രത്തിൽ അഭിനയിച്ചു. എല്ലാം ശരിയാകും ആയിരുന്നു തൊട്ടടുത്ത ചിത്രം. ജനഗണമനയിൽ ഒരു കോളേജ് സ്റ്റുഡന്റായി അഭിനയിച്ചു. ദുബായിൽ ചിത്രീകരിച്ച എന്നാലും എന്റെ അളിയാ എന്ന ചിത്രത്തിലാണ് സുരാജ് വെഞ്ഞാറമൂട് ചെയ്ത കഥാപാത്രത്തിന്റെ അളിയനായി അഭിനയിച്ചത് ജോസുകുട്ടിയായിരുന്നു. എന്താടാ സജി, കാപ്പ, ഹണ്ട്, ഓഫ് റോസ്, വിവേകാനന്ദൻ വൈറലാണ്, ഗരുഡൻ തുടങ്ങിയ സിനിമകളിലും അഭിനയിച്ചു. ഇതിൽ എന്താടാ സജിയും കാപ്പയും റിലീസായി.
റാണി ചിത്തിര മാർത്താണ്ഡ എന്ന ചിത്രത്തിൽ നായകവേഷമാണ്. രണ്ട് തലമുറകളുടെ അന്തരം ഒരു പ്രധാന വിഷയമായി വരുന്ന ഈ ചിത്രത്തിൽ ഞാൻ മകൻ ആൻസനായും കോട്ടയം നസീർ അച്ഛനായും അഭിനയിക്കുന്നു.

 


മകന്റെയും അച്ഛന്റെയും ചിന്തകൾക്ക് വ്യത്യാസമുണ്ട്. ഒരു മെഡിക്കൽ ഷോപ്പും ഈ സിനിമയിലെ കഥാപാത്രമായി വരുന്നുണ്ട്. ആൻസന് ചില നൂതനമായ കാഴ്ചപ്പാടുകളും അംബീഷൻസും ഒക്കെയുണ്ട്. അതിനോട് യോജിക്കാനോ, അനുകൂലിക്കാനോ പക്ഷെ അച്ഛന് കഴിയുന്നില്ല. ആ വിഷയമാണ് സിനിമയിലൂടെ പ്രമേയമായി വരുന്നത്. 
അച്ഛൻ - മകൻ ആത്മ ബന്ധത്തിന്റെ പൊരുൾ ഈ സിനിമ വ്യക്തമാക്കുന്നുണ്ടെങ്കിലും കുടുംബ ബന്ധം പോലെ തന്നെ പ്രണയത്തിനും പ്രാധാന്യമുണ്ട്. ജോസുകുട്ടി പറഞ്ഞു. 

സിനിമയോട് പണ്ട് മുതലെ താൽപ്പര്യമുണ്ടായിരുന്നു. പക്ഷെ സിനിമയിൽ ഏത് മേഖലയിൽ ശ്രദ്ധ പതിപ്പിക്കണം, ഏത് രംഗത്ത് പ്രവർത്തിച്ചു തുടങ്ങണം എന്നുളള കാര്യത്തിൽ തീരുമാനമെടുക്കാൻ അൽപ്പം വൈകി എന്നുവേണം പറയുവാൻ. 
ഒടുവിൽ അഭിനയരംഗത്തേക്ക് വരാൻ തീരുമാനിച്ചു. ചെറുതും വലുതുമായി കുറെ സിനിമകളിൽ അഭിനയിച്ചു. റാണി ചിത്തിരയിൽ നായകനാകാനും കഴിഞ്ഞു. ഇപ്പോൾ മനസ്സിൽ സംതൃപ്തിയുണ്ട്. 
ജോസുകുട്ടിയുടെ വാക്കുകൾ.
             ജി.കെ


LATEST VIDEOS

Top News