NEWS

ന്യൂഡൽഹിയും സുരേഷ് ഗോപിയും

News

പാർലമെന്റ് മെമ്പറായി തിരഞ്ഞെടുത്ത സുരേഷ് ഗോപി സത്യ പ്രതിജ്ഞ ചെയ്യാനായി ന്യൂഡൽഹിയിൽ എത്തിയ ദിവസം മാധ്യമ പ്രവർത്തകർ അദ്ദേഹത്തെ കണ്ട് ഓരോന്ന് ചോദിക്കുകയും മറുപടി പറയുകയും ചെയ്ത കൂട്ടത്തിൽ തന്റെ ആദ്യത്തെ ന്യൂഡൽഹി യാത്രയെക്കുറിച്ചും സുരേഷ് ഗോപി പറയുകയുണ്ടായി.


ജൂബിലി പ്രൊഡക്ഷൻസ് നിർമിച്ച 'ന്യൂ ഡൽഹി' എന്ന സിനിമയുടെ ഷൂട്ടിംഗിനു വേണ്ടിയാണ് ഞാനാദ്യമായി ഡൽഹിയിൽ വരുന്നതെന്ന് അദ്ദേഹം പറഞ്ഞു. അന്ന് ജൂബിലി ജോയ്, ജയനൻ വിൻസന്റ് തുടങ്ങിയവർക്കൊപ്പം ഞാനും എത്തിയിരുന്നു.
ന്യൂഡൽഹി സിനിമ എന്റെ അഭിനയ ജീവിതത്തിന് വഴിത്തിരിവു നൽകിയ സിനിമയായിരുന്നുവെന്നും അന്നത്തെ കാലത്തെ പാൻ ഇന്ത്യൻ യൂണിവേഴ്‌സ് സിനിമയായിരുന്നു ന്യൂഡൽഹിയെന്നും മമ്മുക്കയുടെയും സിനിമാ ജീവിതത്തെ തിരിച്ചു പിടിച്ച സിനിമയായിരുന്നു ന്യൂഡൽഹിയെന്നും സുരേഷ്‌ഗോപി പറയുകയുണ്ടായി. 
1987 ജനുവരി 19-ാം തീയതി രാത്രിയിൽ നല്ല തണുപ്പുളള ദിവസം ഡൽഹി എയർപോർട്ടിൽ വന്നിറങ്ങിയെന്ന് അദ്ദേഹം ഡേറ്റ് സഹിതമാണ് പറഞ്ഞത്. 
തമ്പികണ്ണന്താനം സംവിധാനം ചെയ്ത 'രാജാവിന്റെ മകൻ' എന്ന സിനിമയിൽ ഒരു പ്രധാന വില്ലൻ വേഷം നൽകിയത് തന്റെ ശുപാർശ പ്രകാരമായിരുന്നുവെന്ന് ജോയ് തോമസ് പറഞ്ഞു.
ജോയ്‌തോമസ് പണ്ട് ഡിന്നി ഫിലിംസിന്റെ മാനേജരായി പ്രവർത്തിക്കുമ്പോൾ ശ്രീമുരുകാലയാ ത്യാഗരാജൻ പ്രൊഡ്യൂസ് ചെയ്യുന്ന സിനിമകൾക്കുവേണ്ടി അന്ന് ഫൈനാൻസ് ചെയ്തിരുന്നത് കൊല്ലത്തെ തിരുവെങ്കിടം മുതലാളിയാണ്. അതിന്റെ കാര്യങ്ങൾക്കു വേണ്ടി ഞാൻ മിക്കവാറും കൊല്ലത്തിന് പോകുമായിരുന്നു. അക്കാലത്ത് സുരേഷ്‌ഗോപിയുടെ അച്ഛൻ ഗോപിനാഥന് ഡിസ്ട്രിബ്യൂഷൻ കമ്പനിയുണ്ടായിരുന്നതുകൊണ്ട് ഞങ്ങൾ അക്കാലത്തെ പരിചയക്കാരായിരുന്നു.
ആയിടയ്ക്ക് എന്നെ സുരേഷ്‌ഗോപിയുടെ അമ്മ വിളിച്ചിട്ട് പറഞ്ഞു, മോൻ സുരേഷ് സിനിമയിലൊക്കെ ചെറിയ റോളുകളിൽ അഭിനയിക്കുന്നുണ്ട്. ജൂബിലിയുടെ പുതിയ സിനിമകളിൽ നല്ലൊരു വേഷം കൊടുക്കണേ...
ആ സമയത്ത് 'രാജാവിന്റെ മകൻ' സിനിമയുടെ സ്‌ക്രിപ്റ്റ് വർക്കുകൾ നടക്കുന്നുണ്ടായിരുന്നു. ഡെന്നീസ് ജോസഫിനോടും തമ്പി കണ്ണന്താനത്തിനോടും സുരേഷ് ഗോപിയുടെ കാര്യം പറയുകയുണ്ടായി. ആളിനെ കണ്ടപ്പോൾ ആ റോളിൽ സുരേഷ് അനുയോജ്യനായി അവർക്കും തോന്നി. അങ്ങിനെയാണ്      സുരേഷ് ഗോപി പ്രാധാന്യമുളള മികച്ച ഒരു റോളിൽ ആദ്യം അഭിനയിക്കുന്നത്. അതിനുശേഷമാണ് ന്യൂഡൽഹി സിനിമയിൽ അഭിനയിക്കുന്നത്. 
പിന്നെ ഞങ്ങളുടെ തന്നെ ജൂബിലന്റ് ഫിലിംസ് നിർമ്മിച്ച മാഫിയ, ഭൂപതി, ഇഞ്ചക്കാടൻ മത്തായി ആൻഡ് സൺസ് എന്നീ ചിത്രങ്ങളിലും സുരേഷ് ഗോപി അഭിനയിച്ചിട്ടുണ്ട്.
എന്തായാലും മനസ്സിൽ   സ്‌നേഹവും നന്മയും നന്ദിയും കരുതലുമൊക്കെയുളള ഒരാളാണ് സുരേഷ്‌ഗോപി. അല്ലെങ്കിൽ പിന്നെ 37 വർഷങ്ങൾ കഴിഞ്ഞിട്ടും ന്യൂഡൽഹി സിനിമയെക്കുറിച്ചുമൊക്കെ പറയേണ്ടതില്ലല്ലോ...
ജോയ് തോമസ് പറയുകയുണ്ടായി.
         

 


LATEST VIDEOS

Top News