NEWS

ജെയ്‌ലർ' രണ്ടാം ഭാഗത്തിന് ശേഷം ജൂനിയർ എൻ.ടി.ആർ. ചിത്രം സംവിധാനം ചെയ്യുന്ന നെൽസൺ

News

'കോലമാവ്‌ കോകില', 'ഡോക്ടർ', 'ബീസ്റ്റ്', 'ജെയ്‌ലർ' തുടങ്ങിയ ചിത്രങ്ങൾ സംവിധാനം ചെയ്ത നെൽസൺ ദിലീപ്കുമാർ അടുത്ത് 'ജെയ്‌ലർ' രണ്ടാം ഭാഗം സംവിധാനം ചെയ്യാൻ ഒരുങ്ങിവരികയാണ്.'സൺ പിക്‌ചേഴ്‌സ്' നിർമ്മിച്ച 'ജെയ്‌ലർ' ലോകമെമ്പാടുമായി 650 കോടിയിലധികം രൂപ കളക്ഷൻ നേടി എന്നാണ് റിപ്പോർട്ട്. അതിനാൽ ഈ ചിത്രത്തിന്റെ രണ്ടാം ഭാഗം സംവിധാനം ചെയ്യാനുള്ള തയാറെടുപ്പ് നടത്തി വരുന്ന സാഹചര്യത്തിൽ തന്നെ നെൽസൺ അടുത്ത് സംവിധാനം ചെയ്യാനിരിക്കുന്ന ചിത്രം കുറിച്ചുള്ള റിപ്പോർട്ടുകളും പുറത്തുവന്നുകൊണ്ടിരിക്കുകയാണ്. 'ജെയ്‌ലർ' രണ്ടാം ഭാഗത്തിന് ശേഷം തെലുങ്കിലെ പ്രശസ്ത താരമായ ജൂനിയർ എൻ.ടി.ആർ നായകനാകുന്ന ചിത്രമാണത്രെ നെൽസൺ സംവിധാനം ചെയ്യുന്നത്. ഈയിടെ പുറത്തുവന്ന ജൂനിയർ എൻ.ടി.ആറിന്റെ 'ദേവാര' എന്ന ചിത്രത്തിന് സംഗീതം ഒരുക്കിയത് അനിരുദ്ധാണ്. അനിരുദ്ധ് മുഖേനയാണത്രെ നെൽസണ്, ജൂനിയർ എൻ.ടി.ആർ അഭിനയിക്കുന്ന ചിത്രം സംവിധാനം ചെയ്യാനുള്ള ചാൻസ് ലഭിച്ചിരിക്കുന്നത്. അനിരുധും, നെൽസണും ഉറ്റ സുഹൃത്തുക്കളാണെന്നുള്ള വിവരം എല്ലാവർക്കും അറിയാവുന്നതാണ്. 'ജെയ്‌ലർ' രണ്ടാം ഭാഗത്തിന്റെ ചിത്രീകരണം പൂർത്തിയാക്കിയ ശേഷം നെൽസൺ ദിലീപ്കുമാർ ജൂനിയർ എൻ.ടി.ആർ നായകനാകുന്ന തെലുങ്ക് ചിത്രം സംവിധാനം ചെയ്യുമെന്നാണ് റിപ്പോർട്ട്. അതേ സമയം ഈ ചിത്രത്തിനും അനിരുദ്ധ് തന്നെയാണ് സംഗീതം നൽകുന്നത് എന്നുള്ള റിപ്പോർട്ടും ഉണ്ട്.


LATEST VIDEOS

Top News