ജൂഡ് ആന്റണി ജോസഫ് സംവിധാനം ചെയ്തു 2023-ൽ റിലീസായി വമ്പൻ വിജയമായ മലയാള ചിത്രമാണ് '2018'. ടൊവിനോ തോമസ് നായകനായ ഈ ചിത്രം കേരളത്തിനപ്പുറം തമിഴ്നാട്ടിലും ഹിറ്റ് ചിത്രമായി മാറി. ഇതിനെ തുടർന്ന് ജൂഡ് ആൻ്റണി ജോസഫ് അടുത്തതായി ആരെ നായകനാക്കിയാണ്, ഏത് ഭാഷയിലാണ് സിനിമ സംവിധാനം ചെയ്യാൻ പോകുന്നത് എന്നുള്ള പ്രതീക്ഷ ആരാധകർക്കിടയിൽ ഉണ്ടായിരുന്നു. ഈ സാഹചര്യത്തിൽ കോളിവുഡിലെ വമ്പൻ ബാനറായ 'ലൈക്ക'യുമായി കൂട്ടുചേർന്ന് 'ചിയാൻ' വിക്രമിനെ നായകനാക്കി ഒരു ചിത്രം സംവിധാനം ചെയ്യാൻ പോകുന്നു എന്നുള്ള വാർത്തകൾ പുറത്തുവന്നിരുന്നു. അതേ സമയം തമിഴിലെ മറ്റൊരു വമ്പൻ ബാനറായ 'വേൽസ് ഫിലിംസ്' കമ്പനിയുടെ നിർമ്മാണത്തിൽ ചിമ്പുവിനെ നായകനാക്കി ഒരു ചിത്രം സംവിധാനം ചെയ്യാൻ പോകുന്നുവെന്ന വാർത്തകളും അപ്പോൾ പുറത്തുവന്നിരുന്നു. അതിന് ശേഷം ഇത് കുറിച്ചുള്ള വാർത്തകളൊന്നും പുറത്തുവന്നിരുന്നില്ല. എന്നാൽ നിലവിലെ വിവരം അനുസരിച്ച് ജൂഡ് ആൻ്റണി ജോസഫ് 'വേൽസ് ഫിലിംസി'നായി ആര്യയെ നായകനാക്കിയാണ് ചിത്രം ഒരുക്കാൻ പോകുന്നത് എന്നുള്ള വാർത്തകളാണ് പുറത്തുവന്നിരിക്കുന്നത്. ചിമ്പുവിനെ നായകനാക്കി സംവിധാനം ചെയ്യാനിരുന്ന കഥ തന്നെയാണത്രെ ആര്യയെ നായകനാക്കി ഒരുക്കുന്നത്. ചിമ്പു ഈ പ്രോജെക്റ്റിൽ നിന്നും ഒഴിവായത് ശമ്പളം സംബന്ധപെട്ട കാരണങ്ങളാൽ ആണെന്നാണ് പറയപ്പെടുന്നത്. ഇതിനാൽ വേൽസ് ഫിലിംസ്, ജൂഡ് ആന്റണി ജോസഫ്, ആര്യ ഒന്നിക്കുന്ന ഈ ചിത്രത്തിന്റെ ഒഫീഷ്യൽ അപ്‌ഡേറ്റ് ഉടൻ ഉണ്ടാകുമെന്നാണ് പറയപ്പെടുന്നത്. ഇത് തമിഴ്, മലയാളം തുടങ്ങി ഒരു പാൻ ഇന്ത്യൻ സിനിമയായാണ് ഒരുങ്ങാനിരിക്കുന്നത് എന്നും റിപ്പോർട്ടുണ്ട്. വ്യത്യസ്തമായ കഥകളും, കഥാപാത്രങ്ങളും തിരഞ്ഞെടുത്ത് അഭിനയിക്കുന്ന നടനാണ് ആര്യ. അതിന് ഉദാഹരണമാണ് 'നാൻ കടവുൾ', 'മദ്രസ പട്ടണം', 'അവൻ ഇവൻ', 'മഹാമുനി', 'സാർപെട്ട പരമ്പര' തുടങ്ങിയ സിനിമകൾ. ആര്യ ഇപ്പോൾ 'മിസ്റ്റർ എക്‌സ്' എന്ന ചിത്രത്തിലാണ് അഭിനയിച്ചുകൊണ്ടിരിക്കുന്നത്. അടുത്ത് പാ.രഞ്ജിത്ത് സംവിധാനത്തിൽ 'സാർപെട്ട പരമ്പര' രണ്ടാം ഭാഗത്തിലും, 'വേട്ടുവം' എന്നീ ചിത്രങ്ങളിൽ അഭിനയിക്കാനും ആര്യ കരാരിൽ ഒപ്പിട്ടുണ്ട്.