NEWS

ലൈക്ക'ക്കുവേണ്ടി ജൂഡ് ആന്റണി, വിജയ്‌സേതുപതി, നിവിൻപോളി, കിച്ചാ സുദീപ് ഒന്നിക്കുന്ന ചിത്രം...

News

ഈയിടെ പുറത്തുവന്നു കളക്ഷനിൽ ചരിത്രം സൃഷ്ടിച്ച '2018' എന്ന ചിത്രത്തിന് ശേഷം ജൂഡ് ആന്റണി സംവിധാനം ചെയ്യുന്ന ചിത്രം നിർമ്മിക്കുന്നത് തമിഴിലെ വമ്പൻ നിർമ്മാണ കമ്പനിയായ 'ലൈക്ക പ്രൊഡക്ഷൻ'സാണ്. ഇത് സംബന്ധമായുള്ള കരാറിൽ സംവിധായകൻ ജൂഡ് ആന്റണി ഒപ്പു വെക്കുകയും ചെയ്തു.'പൊന്നിയിൻ സെൽവൻ' എന്ന ചിത്രത്തിന് ശേഷം അടുത്തുതന്നെ പുറത്തുവരാനിരിക്കുന്ന ശങ്കർ, കമൽഹാസൻ കൂട്ടുകെട്ടിൽ ഒരുങ്ങി വരുന്ന  'ഇന്ത്യൻ-2', രജനികാന്ത് മുഖ്യ കഥാപാത്രത്തിൽ അഭിനയിക്കുന്ന 'ലാൽ സലാം' തുടങ്ങിയ ചിത്രങ്ങളാണ് ലൈക്ക ഇപ്പോൾ  നിർമ്മിച്ച് വരുന്നത്. ജൂഡ് ആന്റണിയുമായി നിർമ്മിക്കുന്ന ചിത്രം ഒരു പാൻ ഇന്ത്യൻ സിനിമയായിട്ടാണത്രെ  'ലൈക്ക' നിർമ്മിക്കുന്നത്. ഈ ചിത്രത്തിൽ  വിജയ്സേതുപതിയും, നിവിൻ പോളിയും, 'കിച്ചാ' സുദീപുമാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത് എന്നാണ് പറയപ്പെടുന്നത്. ജൂഡ് ആന്റണി ഈയിടെ ഈ താരങ്ങളുമായി ചിത്രം കുറിച്ച് ചർച്ചകൾ നടത്തി എന്നുള്ള വിവരവും പുറത്തുവന്നിട്ടുണ്ട്. വിജയ്സേതുപതിയെപോലെ തന്നെ കിച്ചാ സുദീപും തെന്നിന്ത്യൻ സിനിമയിൽ പ്രശസ്തനായ താരമാണ്. എന്നാൽ ഈ താരങ്ങൾ ഈ ചിത്രത്തിൽ അണിനിരക്കുന്നത് സംബന്ധമായ ഔദ്യോഗിക റിപ്പോർട്ടുകളൊന്നും 'ലൈക്ക പ്രൊഡക്ഷൻസ്' പുറത്തുവിട്ടിട്ടില്ല. ജൂഡ് ആന്റണിയുടെ സംവിധാനത്തിൽ ബ്രമ്മാണ്ഡമായി ഒരുങ്ങുന്ന ഈ ചിത്രം തമിഴ്, മലയാളം, തെലുങ്ക്, കന്നഡ, ഹിന്ദി എന്നീ ഭാഷകളിലും പുറത്തുവരും. '2018'-ന്റെ തമിഴ്, തെലുങ്ക് പതിപ്പുകൾ  തമിഴ്, തെലുങ്ക് സിനിമാ ആരാധകരുടെയും ശ്രദ്ധ നേടിയിരുന്നു. അതിനാൽ ലൈക്ക, ജൂഡ് ആന്റണി കൂട്ടുകെട്ടിൽ ഒരുങ്ങുന്ന ഈ ചിത്രം കുറിച്ചുള്ള മറ്റു വിവരങ്ങൾ അറിയാൻ ആകാംക്ഷയോടെ കാത്തിരിക്കുകയാണ് ആരാധകർ!


LATEST VIDEOS

Top News