NEWS

ജ്യോതിക വീണ്ടും ബോളിവുഡിലേക്ക്...

News

തെന്നിന്ത്യൻ സിനിമയിലെ പ്രശസ്ത നടിയും, നടൻ സൂര്യയുടെ പത്നിയുമായ ജോതികാ, 1997-ൽ റിലീസായ 'Doli Saja Ke Rakhna' എന്ന ഹിന്ദി ചിത്രം മുഖേനയാണ് സിനിമയിൽ പ്രവേശിച്ചത്. അതിന് ശേഷം തമിഴ് സിനിമയിൽ പ്രവേശിച്ച്  ഒരുപാട് ചിത്രങ്ങളിൽ അഭിനയിച്ചിട്ടുള്ള ജ്യോതിക, ചില തെലുങ്ക്, മലയാള ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്. വിവാഹത്തിന് ശേഷം വളരെ സെലെക്ടിവായി അഭിനയിച്ചു വരുന്ന ജോതികാ ഏകദേശം 26 വർഷങ്ങൾക്ക് ശേഷം വീണ്ടും ബോളിവുഡിൽ പ്രവേശിക്കുകയാണ്. ബോളിവുഡിലെ പ്രശസ്ത നടനായ അജയ് ദേവ്ഗൺ നായകനാകുന്ന 'സൈത്താൻ' എന്ന സിനിമയിലാണ് ജ്യോതിക ഒരു പ്രധാന വേഷം അവതരിപ്പിക്കുന്നത്. കൂടാതെ  ജ്യോതികയുടെ സിനിമാ കേരിയറിൽ പ്രധാനപ്പെട്ട തമിഴ് ചിത്രങ്ങളായ 'ഡും ഡും ഡും', 'പ്രിയമാന തോഴി'  എന്നീ ചിത്രങ്ങളിൽ ജ്യോതികയ്‌ക്കൊപ്പം അഭിനയിച്ച  മാധവനും ഈ ചിത്രത്തിൽ ഒരു പ്രധാന കഥാപാത്രം  അവതരിപ്പിക്കുന്നുണ്ട്. ഏകദേശം 20 വർഷങ്ങൾക്ക് ശേഷം മാധവനും,  ജ്യോതികയും ഒന്നിക്കുന്ന ചിത്രം  കൂടിയാണ് 'സൈത്താൻ'. കുട്ടികളുടെ വിദ്യാഭ്യാസ കാര്യത്തിനായി സൂര്യയും, ജ്യോതികയും ഇപ്പോൾ മുംബൈയിലാണ് താമസിച്ചു വരുന്നത്.


LATEST VIDEOS

Top News