തെന്നിന്ത്യൻ സിനിമയിലെ പ്രശസ്ത നടിമാരിൽ ഒരാളാണ് ജോതികാ! തമിഴ് സിനിമാ നടൻ സൂര്യയുടെ പത്നിയായ ജോതിക 'Doli Saja Ke Rakhna' എന്ന ഹിന്ദി ചിത്രം മുഖേനയാണ് സിനിമയിൽ രംഗ പ്രവേശം ചെയ്തത്. പിന്നീട് തമിഴ് സിനിമയിൽ രജിനികാന്ത്, കമൽഹാസൻ, വിജയ്, അജിത്, സൂര്യ, വിക്രം, മാധവൻ, സിമ്പു തുടങ്ങിയ മുൻനിര ഹീറോക്കൾക്കൊപ്പം അഭിനയിച്ചു പ്രശസ്ത നടിയായി മാറിയ ജോതികാ 25 വർഷങ്ങൾക്ക് ശേഷം വീണ്ടും ഒരു ഹിന്ദി സിനിമയിൽ അഭിനയിക്കാനിരിക്കുകയാണ്. 'ക്വീൻ', 'സൂപ്പർ-30' തുടങ്ങിയ ഹിന്ദി ചിത്രങ്ങൾ സംവിധാനം ചെയ്ത വികാസ് പോൾ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിലേക്കാണ് ജ്യോതിക കരാർ ചെയ്യപ്പെട്ടിരിക്കുന്നത്. അജയ് ദേവ്ഗൺ നിർമ്മിക്കുകയും, ഹീറോയായി അഭിനയിക്കുകയും ചെയ്യുന്ന ഈ ചിത്രത്തിൽ തമിഴ് സിനിമാ നടൻ മാധവനും ഒരു പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. ഒരു ത്രില്ലർ ചിത്രമായി ഒരുങ്ങുന്ന ഇതിന്റെ ചിത്രീകരണം ജൂൺ മുതൽ മുംബൈയിലും, ലണ്ടനിലുമായി നടക്കാനിരിക്കുകയാണ്. ജ്യോതികയുടേതായി അടുത്ത് പുറത്തുവരാനിരിക്കുന്നത് മലയാള ചിത്രമായ 'കാതൽ' ആണ്. ഇതിൽ മമ്മുട്ടിക്കൊപ്പമാണ് ജ്യോതികയുടെ അരങ്ങേറ്റം. ഇപ്പോൾ മുംബൈയിലാണ് സൂര്യ, ജ്യോതിക കുടുംബം താമസിച്ചു വരുന്നത്.