നടൻ, സിനിമാ നിർമ്മാതാവ്, ഗാനരചയിതാവ്, ഗായകൻ തുടങ്ങി പല മേഖലകളിൽ തന്റെ കഴിവ് തെളിയിച്ച ധനുഷ്, 'പവർ പാണ്ടി' എന്ന ചിത്രം മുഖേന തമിഴ് സിനിമയിൽ സംവിധായകനായും രംഗ പ്രവേശം ചെയ്ത ആളാണ്. രാജകിരൺ നായകനായി വന്ന 'പവർ പാണ്ടി' എന്ന ചിത്രത്തിനെ തുടർന്ന് മറ്റൊരു ചിത്രം സംവിധാനം ചെയ്യാനിരിയ്ക്കുകയാണ് ധനുഷ്.
ചെന്നൈയിലെ രായപുരം എന്ന സ്ഥലത്തിൽ നടന്ന ഒരു സംഭവത്തിനെ ആസ്പദമാക്കിയാണത്രെ അദ്ദേഹം അടുത്ത ചിത്രം സംവിധാനം ചെയ്യുന്നത്. 'രായൻ' എന്ന് പേരിട്ടിരിക്കുന്ന ഈ ചിത്രം മൂന്ന് സഹോദരന്മാരുടെ ജീവിതത്തെയും, അവരുടെ സ്നേഹബന്ധത്തെയും കേന്ദ്രീകരിച്ചുള്ള ഒരു കുടുംബ കഥയാണത്രെ! ഇതിൽ ആ മൂന്ന് സഹോദരന്മാരായി ധനുഷും, എസ.ജെ. സൂര്യയും, വിഷ്ണു വിശാലുമാണത്രെ വേഷമിടുന്നത്. മലയാളി താരങ്ങളായ കാളിദാസ് ജയറാമും, ദുഷാര വിജയനും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു എന്നുള്ള റിപ്പോർട്ടുകളും ഇപ്പോൾ പുറത്തുവന്നിട്ടുണ്ട്. ചിത്രത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം അടുത്തുതന്നെ ഉണ്ടായിരിക്കുമെന്നാണ് പറയെപ്പെടുന്നത്. ധനുഷിന്റേതായി അടുത്ത് പുറത്തു വരാനിരിക്കുന്ന ചിത്രം 'വാത്തി'.യാണ്. തമിഴ്, തെലുങ്ക് എന്നീ രണ്ടു ഭാഷകളിൽ ഒരുങ്ങിവരുന്ന ചിത്രമാണ് 'വാത്തി'. ചിത്രീകരണം നടന്നു വരുന്ന മറ്റൊരു ചിത്രം 'ക്യാപ്റ്റൻ മില്ലർ' ആണ്.