നടൻ ജയറാം, നടി പാർവതി ദമ്പതികളുടെ മകനും, നടനുമായ കാളിദാസ് ജയറാം വിവാഹിതനാകാൻ പോകുന്നു. മോഡലിംഗ് രംഗത്ത് പ്രശസ്തയായ താരിണിയെയാണ് കാളിദാസ് ജയറാം വിവാഹം ചെയ്യാൻ പോകുന്നത് എന്നുള്ളത് എല്ലാവർക്കും അറിയാവുന്നതാണ്. നീലഗിരി സ്വദേശിയാണ് 24 വയസുകാരിയായ താരിണി. മകൻ കാളിദാസ്, താരിണിയുടെ ആദ്യത്തെ വിവാഹക്ഷണക്കത്ത് തമിഴ്നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിന് നൽകിയാണ് ജയറാമും, പാർവതിയും ക്ഷണം തുടങ്ങിയിരിക്കുന്നത്. മുഖ്യമന്ത്രി സ്റ്റാലിന്റെ വസതിയില്‍ എത്തിയായിരുന്നു വിവാഹത്തിനു ക്ഷണിച്ചത്. എന്നാൽ എന്നാണ് വിവാഹം, എവിടെ വെച്ചാണ് വിവാഹം എന്നുള്ള വിവരങ്ങളൊന്നും ഇതുവരെ പുറത്തുവന്നിട്ടില്ല.