ഏറെ വെല്ലുവിളികൾ നിറഞ്ഞ ബാല്യമായിരുന്നു താരിണിയുടേതെന്ന് 'പിങ്ക് വില്ല പുറത്തുവിട്ടിരിക്കുന്നു
മലയാളികളുടെ പ്രിയപ്പെട്ട താരപുത്രനാണ് കാളിദാസ് ജയറാം. ഒരു നീണ്ട പ്രണയത്തിനു ശേഷം അടുത്തിടെയാണ് കാളിദാസ് ജയറാമിൻ്റെയും താരിണി കലിംഗരായരിൻ്റെയും വിവാഹ നിശ്ചയം കഴിഞ്ഞത്. ചെന്നൈയിൽ നിന്നുള്ള മോഡലാണ് താരിണി.
30 വയസുകാരനാകുവാൻ പോകുന്ന കാളിദാസിന്റെ വധുവിന്റെ പ്രായം 23 ആണ്. ചെറുപ്രായത്തിനുള്ളിൽ തന്നെ മോഡലായ താരിണി സ്വന്തമാക്കിയ ഒട്ടേറെ കാര്യങ്ങളുണ്ട്. കൂടാതെ ഏറെ വെല്ലുവിളികൾ നിറഞ്ഞ ബാല്യമായിരുന്നു താരിണിയുടേതെന്ന് 'പിങ്ക് വില്ല പുറത്തുവിട്ടിരിക്കുന്നു.
താരിണിയെയും സഹോദരിയെയും ഏറെ കഷ്‌ടപ്പാടുകൾ തരണം ചെയ്ത് അമ്മ മാത്രമാണ് വളർത്തിയത് എന്ന് ഈ റിപ്പോർട്ടുകൾ പറയുന്നു. ചെന്നൈയിലെ ഭവൻസ് രാജാജി വിദ്യാശ്രമം എന്ന സ്കൂളിലായിരുന്നു പഠനം.
ശേഷം ചെന്നൈയിലെ MOP വൈഷ്ണവ് കോളേജ് ഫോർ വിമനിൽ നിന്നും വിഷ്വൽ കമ്മ്യൂണിക്കേഷനിൽ ബിരുദം കരസ്ഥമാക്കി. പഠനത്തോടൊപ്പം മോഡലിംഗ് മുന്നോട്ടു പോയി. നല്ലൊരു ഫോട്ടോഗ്രാഫർ കൂടിയാണ് താരിണി.
16-ാം വയസിലാണ് താരിണി മോഡലിംഗ് ആരംഭിച്ചത്. അതും പഠിക്കുമ്പോൾ തന്നെ. കോളേജ് പഠനത്തിനിടെ ചലച്ചിത്ര നിർമാണവും പഠിച്ചു. 2021ൽ മിസ് ദിവാ എന്ന സൗന്ദര്യ മത്സരത്തിൽ തേർഡ് റണ്ണർ അപ്പായി താരിണി കലിംഗരായർ. തുടർന്ന് താരിണി പ്രശസ്തിയിലെത്തി. കൂടാതെ 2019ൽ മിസ് തമിഴ്നാട്, മിസ് സൗത്ത് ഇന്ത്യ ഫസ്റ്റ് റണ്ണർ ആപ്പ് തുടങ്ങിയ നേട്ടങ്ങളും താരിണി കലിംഗരായർ സ്വന്തമാക്കി.
ഇതിനുപുറമേ, ചെന്നൈയിൽ ആഡംബര ഭവനവും ഓഡി കാറും താരിണിക്ക് സ്വന്തമായുണ്ട്. പരസ്യം, സ്‌പോൺസർഷിപ്പ് എന്നിവയിലൂടെ ഒരു കോടിക്ക് പുറത്താണ് താരിണിയുടെ ആകെ മൂല്യം. സൗന്ദര്യവർദ്ധക വസ്തുക്കളുടെയും ആരോഗ്യസംബന്ധിയായ വസ്തുക്കളുടെയും മുഖമായും താരിണി എത്താറുണ്ട്.
കഴിഞ്ഞ വർഷം ജയറാം കുടുംബത്തോടൊപ്പം ഓണം ആഘോഷിക്കുന്ന താരിണിയുടെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രത്യക്ഷപ്പെട്ടതോടെ കാളിദാസിനെയും താരിണിയുടെയും പ്രണയം പുറംലോകം അറിയുന്നത്. പിന്നീടും നിരവധി ചിത്രങ്ങളും താരത്തിൻ്റെ അക്കൗണ്ടിൽ നിറയാൻ തുടങ്ങി.