'വായെ മൂടി പേശവും', 'ഓ കാതൽ കൺമണി', 'കണ്ണും കണ്ണും കൊള്ളയടിത്താൽ', 'ഹേ സിനാമികാ' തുടങ്ങിയ തമിഴ് സിനിമകൾ മൂലം കോളിവുഡിലും തിളങ്ങി വരുന്ന ഒരു താരമാണ് ദുൽഖർ സൽമാൻ. ദുൽഖർ സൽമാന്റേതായി ഈയിടെ തമിഴിലും, തെലുങ്കിലുമായി പുറത്തുവന്ന 'സീതാറാം' എന്ന സിനിമയും പ്രേക്ഷക പ്രശംസ പിടിച്ചുപറ്റുകയുണ്ടായി. ഇങ്ങിനെയുള്ള സാഹചര്യത്തിലാണ് ദുൽഖർ സൽമാൻ വീടിനും തമിഴിലും, തെലുങ്കിലുമായി ഒരുങ്ങുന്ന ഒരു പുതിയ ചിത്രത്തിൽ അഭിനയിക്കാനിരിക്കുന്ന വാർത്ത ലഭിച്ചിരിക്കുന്നത്.
തമിഴ് സിനിമയിലെ പ്രശസ്ത സംവിധായകനായ അറ്റ്‌ലിയുടെ കൂടെ അസിസ്റ്റന്റ് ഡയറക്ടറായി പ്രവർത്തിച്ച കാർത്തിക് വേലപ്പൻ എന്ന നവാഗത സംവിധായകനാണത്രെ ദുൽഖർ നായകനാകുന്ന അടുത്ത തമിഴ്, തെലുങ്ക് ചിത്രം സംവിധാനം ചെയ്യുന്നത്. ഈ ചിത്രത്തിലേക്ക് നായകിയായി തിരഞ്ഞെടുത്തിരിക്കുന്നത് കല്യാണി പ്രിയദർശനെയാണെന്നും റിപ്പോർട്ട് ഉണ്ട്. ഒരു കൊമേഴ്‌സ്യൽ എന്റർടെയ്‌നറായി ഒരുങ്ങുന്ന ഈ ചിത്രം ദുൽഖർ സൽമാന്റെ 36-ാമത്തെ ചിത്രമായിരുക്കുമത്രെ!
ഇത് സംബന്ധിച്ച ഔദ്യോഗിക വിവരങ്ങൾ ഉടൻ പുറത്തുവരുമെന്നാണ് പ്രതീക്ഷിക്കുന്നത്.