NEWS

ലോഗേഷ് കനകരാജിന്റെ 'കൈതി' രണ്ടാം ഭാഗത്തിൽ കാർത്തിക്കൊപ്പം കമൽഹാസനും, സൂര്യയും...

News

ലോഗേഷ് കനകരാജ് സംവിധാനം ചെയ്തു കാർത്തി കഥാനായകനായി അഭിനയിച്ചു 2019-ൽ പുറത്തുവന്നു സൂപ്പർഹിറ്റായ ചിത്രമാണ് 'കൈതി'. ഈ ചിത്രം സൂപ്പർഹിറ്റായതിനെ തുടർന്ന് ചിത്രത്തിന്റെ രണ്ടാം ഭാഗവും ഉണ്ടായിരിക്കുമെന്ന് അപ്പോൾ പ്രഖ്യാപിച്ചിരുന്നു. ഈ ചിത്രത്തിനു ശേഷം ലോഗേഷ് കനകരാജ് വിജയ് നായകനായ 'മാസ്റ്റർ', കമൽഹാസൻ നായകനായ 'വിക്രം' വീണ്ടും വിജയ് നായകനായ 'ലിയോ' തുടങ്ങിയ ചിത്രങ്ങൾ സംവിധാനം ചെയ്യുകയും ഈ ചിത്രങ്ങൾ എല്ലാം സൂപ്പർഹിറ്റാകുകയും ചെയ്തു. ഇതിനെ തുടർന്ന് ലോഗേഷ് കനകരാജ് ഇപ്പൾ രജനികാന്ത് നായകനാകുന്ന 'കൂലി' എന്ന ചിത്രം സംവിധാനം ചെയ്തു വരികയാണ്. ചിത്രത്തിന്റെ ഷൂട്ടിങ്ങ് ഇപ്പോൾ ഹൈദരാബാദിൽ നടന്നു വരികയാണ്. ഈ ചിത്രത്തിൽ LCU (Lokesh Cinematic Universe) രംഗങ്ങൾ ഉണ്ടാകില്ലെന്നാണ് സൂചന. എന്നാൽ, ഈ ചിത്രത്തിന് ശേഷം ലോഗേഷ് കനകരാജ് സംവിധാനം ചെയ്യാൻ പോകുന്ന 'കൈതി'യുടെ രണ്ടാം ഭാഗത്തിൽ LCU രംഗങ്ങൾ ഉണ്ടാകുമെന്ന് ലോഗേഷ് കനകരാജ് തന്നെ വെളിപ്പെടുത്തിയിട്ടുണ്ട്. അതിലും പ്രത്യേകിച്ച് 'വിക്രം' ചിത്രത്തിൽ കമൽഹാസൻ അവതരിപ്പിച്ച വിക്രം എന്ന കഥാപാത്രവും, സൂര്യ അവതരിപ്പിച്ച റോളക്‌സ് എന്ന കഥാപാത്രവും ഉണ്ടായിരിക്കുമത്രേ. അതോടൊപ്പം വിജയ്‌യുടെ 'ലിയോ' എന്ന കഥാപാത്രം വോയ്‌സ് ഓവറായി ചിത്രത്തിലുണ്ടാകുമെന്നും പറയപ്പെടുന്നുണ്ട്. 'കൂലി'യുടെ ചിത്രീകരണം കഴിഞ്ഞതും 'കൈതി-2'വിൻ്റെ ചിത്രീകരണം തുടങ്ങാനാണ് ലോഗേഷ് കനകരാജ് തീരുമാനിച്ചിരിക്കുന്നത്.


LATEST VIDEOS

Top News