NEWS

കാർത്തിക്കൊപ്പം കമൽഹാസനും....

News

തമിഴ് സിനിമയിലെ മുൻനിര നായകന്മാരിൽ ഒരാളായ കാർത്തി ഇപ്പോൾ അഭിനയിച്ചുകൊണ്ടിരിക്കുന്ന ചിത്രങ്ങൾ നളൻ കുമാരസാമി സംവിധാനം ചെയ്യുന്ന 'വാ വാത്തിയാർ', പി.എസ്.മിത്രൻ സംവിധാനം ചെയ്യുന്ന 'സർദാർ' രണ്ടാം ഭാഗം എന്നിവയാണ്. ഇതിൽ 'വാ വാത്തിയാർ' ചിത്രത്തിന്റെ ചിത്രീകരണം കഴിഞ്ഞു റിലീസിനൊരുങ്ങി വരികയാണ്. 'സർദാർ' രണ്ടാം ഭാഗത്തിന്റെ ഷൂട്ടിങ്ങ് തീർന്നതും കാർത്തി    ലോഗേഷ് കനകരാജ് സംവിധാനത്തിൽ 'കൈതി'യുടെ രണ്ടാം ഭാഗത്തിലാണ് അഭിനയിക്കാനിരിക്കുന്നത്. ഇപ്പോൾ രജനികാന്തിനെ നായകനാക്കി  'കൂലി' എന്ന ചിത്രമാണ് ലോഗേഷ് കനകരാജ് സംവിധാനം ചെയ്തു വരുന്നത്. 'മാനഗരം',  'കൈതി', 'മാസ്റ്റർ', 'വിക്രം' 'ലിയോ' തുടങ്ങി അടുത്തടുത്ത് സൂപ്പർഹിറ്റ് ചിത്രങ്ങൾ നൽകിയ ലോഗേഷ് കനകരാജ് 'കൈതി' രണ്ടാം ഭാഗത്തെ തന്റെ സ്റ്റൈലിൽ  ബ്രമ്മാണ്ഡമായി  LCU ചിത്രമായി എടുക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. അതിന്റേതായ പ്രീ-പ്രൊഡക്ഷൻ ജോലികളിലും തിരക്കിട്ടു പ്രവർത്തിച്ചു വരുന്ന ലോഗേഷ് കനകരാജ് ഈയിടെ 'കൈതി' രണ്ടാം ഭാഗത്തിൽ കമൽഹാസനും ഉണ്ടായിരിക്കും എന്നുള്ള സൂചന നൽകിയിരുന്നു. അതുപോലെ 'വിക്രം' എന്ന സിനമയിൽ റോളക്സ് എന്ന കഥാപാത്രം അവതരിപ്പിച്ച സൂര്യയും 'കൈതി' രണ്ടാം ഭാഗത്തിൽ ഉണ്ടായിരിക്കുമെന്നും പറയപ്പെടുന്നുണ്ട്.
  ഇങ്ങിനെയുള്ള വാർത്തകൾ പുറത്തുവന്നു കൊണ്ടിരിക്കുന്നതിനാൽ 'കൈതി' രണ്ടാം ഭാഗത്തിന്റെ മേലുള്ള പ്രതീക്ഷകൾ വർദ്ധിച്ചിരിക്കുകയാണ്. 2019-ൽ പുറത്തിറങ്ങിയ 'കൈതി' നിർമ്മിച്ചത്  'ഡ്രീം വാരിയർ പിക്‌ചേഴ്‌സാ'ണ്. നടൻ കാർത്തിയുടെ ബന്ധുവായ എസ.ആർ.പ്രഭുവാണ് ഈ ബാനറിന്റെ ഉടമ. 'ഡ്രീം വാരിയർ പിക്‌ചേഴ്‌സ്' നിർമ്മിച്ച് ഈയിടെ പുറത്തിറങ്ങിയ  ചില ചിത്രങ്ങൾ വേണ്ടത്ര ജന ശ്രദ്ധ നേടിയിരുന്നില്ല. അതിനാൽ 'കൈതി' രണ്ടാം ഭാഗത്തിനെ ഒരു വമ്പൻ വിജയ ചിത്രമായി ഒരുക്കാനുള്ള തയാറെടുപ്പുകൾ നടത്തി വരികയാണ്!


LATEST VIDEOS

Top News