NEWS

ഇന്ത്യൻ-2'വിനു വേണ്ടി 4 മണിക്കൂർ വരെ മേക്കപ്പ് ഇടുന്ന കമൽഹാസനും കാജൽ അഗർവാളും

News

തമിഴ് സിനിമയിലെ ബ്രമ്മാണ്ട ചിത്രങ്ങളുടെ സംവിധായകനായ ഷങ്കറും, ഉലകനായകൻ കമൽഹാസനും ചേർന്നൊരുക്കി 1996-ൽ റിലീസായി വൻ വിജയംവരിച്ച ചിത്രമാണ് 'ഇന്ത്യൻ'. ഇപ്പോൾ 26 വർഷങ്ങൾക്ക് ശേഷം അതിന്റെ രണ്ടാം ഭാഗം കഴിഞ്ഞ മൂന്ന് വർഷമായി ചിത്രീകരിച്ചു വരികയാണ്.
ഈ വിവരം എല്ലാവർക്കും അറിയാവുന്നതാണ്.

പൊളിറ്റിക്കൽ ത്രില്ലറായി ഒരുങ്ങി വരുന്ന ഈ ചിത്രത്തിൽ കമൽഹാസനോടൊപ്പം കാജൽ അഗർവാൾ, രഹുൽ പ്രീത് സിംഗ്, സിദ്ധാർത്ഥ്, ബോബി സിംഹ, പ്രിയ ഭവാനി ശങ്കർ തുടങ്ങിയവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. പല ഘട്ടങ്ങളിലായി ചിത്രീകരണം നടന്ന ഈ ചിത്രത്തിന്റെ ഷൂട്ടിങ്ങ് ഇപ്പോൾ ചെന്നൈ അരികിലുള്ള പനയൂർ എന്ന സ്ഥലത്തു പുരോഗമിക്കുകയാണ്. കമൽഹാസനും, കാജൽ അഗർവാളും ചേർന്നുള്ള രംഗങ്ങളാണ് ഇപ്പോൾ അവിടെ ചിത്രീകരിച്ചു വരുന്നത്.

90 വയസുള്ള കഥാപാത്രത്തിൽ വരുന്ന കമൽഹാസനും, ഇവരോടൊപ്പം നായികയായി ഒരു വൃദ്ധയുടെ വേഷത്തിൽ വരുന്ന കാജൽ അഗർവാളിനും ദിവസവും നാല് മണിക്കൂർ വരെ മേക്കപ്പ് ചെയ്യേണ്ടതായി വരുന്നുണ്ടത്രേ. കാരണം അത്രകണ്ട് വ്യത്യസ്തമായ ഗെറ്റപ്പുകളായിട്ടാണത്രെ ഷങ്കർ ആ കഥാപാത്രങ്ങളെ സൃഷ്ടിച്ചിരിക്കുന്നത്. ഈ രണ്ടു കഥാപാത്രങ്ങളും പ്രേക്ഷകർക്ക് അവിശ്വസനീയമായ അനുഭവമായിരിക്കും തരിക എന്നാണു പറയപ്പെടുന്നത്. ഒരു നീണ്ട ഷെഡ്യൂളായി ഇപ്പോൾ ചെന്നൈയിൽ നടന്നു വരുന്ന ഷൂട്ടിങ്ങോടെ ചിത്രത്തിന്റെ 90 ശതമാനം ചിത്രീകരണവും തീരുമെന്നുമാണ് പുറത്തുവന്നു കൊണ്ടിരിക്കുന്ന പുതിയ റിപ്പോർട്ടുകൾ. അതിനാൽ പ്രേക്ഷകർ വളരെ ആകാംക്ഷയോടെ കാത്തിരിക്കുന്ന 'ഇന്ത്യൻ-2' അടുത്തുതന്നെ തിയേറ്ററുകളിലേക്ക് എത്തുമെന്നാണ് പറയപ്പെടുന്നത്.


LATEST VIDEOS

Top News