35 വർഷങ്ങൾക്ക് ശേഷം കമൽഹാസനും, മണിരത്‌നവും ഒന്നിക്കുന്ന ചിത്രമാണ് 'തഗ് ലൈഫ്'. ബ്രമ്മാണ്ഡമായി ഒരുങ്ങുന്ന ഈ ചിത്രത്തിന്റെ ആദ്യ ടീസറും, ടൈറ്റിലും കമലിന്റെ ജന്മദിനത്തിൽ പുറത്തിറങ്ങി. ഒരു ഗ്യാങ്സ്റ്റർ കഥയെ അടിസ്ഥാനമാക്കിയുള്ള ഈ ചിത്രത്തിൽ കമൽഹാസനൊപ്പം 'ജയം' രവി, ദുൽഖർ സൽമാൻ, തൃഷ, ഗൗതം കാർത്തിക് എന്നിവരും അഭിനയിക്കുന്നുണ്ട് എന്നുള്ള വാർത്ത മുൻപേ പുറത്തുവന്നതാണ്. ഇപ്പോൾ ഈ ചിത്രത്തിൽ കമൽഹാസനൊപ്പം നിരവധി ചിത്രങ്ങളിൽ അഭിനയിച്ച നാസർ, 'വിരുമാണ്ടി' എന്ന ചിത്രത്തിൽ കൽമൽഹാസനൊപ്പം നായികയായി അഭിനയിച്ച അഭിരാമി എന്നിവരും ഈ ചിത്രത്തിലേക്ക് കരാർ ചെയ്തിട്ടുണ്ട് എന്നുള്ള പുതിയ വാർത്ത ലഭിച്ചിട്ടുണ്ട്. 'ഇന്ത്യൻ-2' ചിത്രത്തിന്റെ ചിത്രീകരണം പൂർത്തിയാക്കിയ കമൽഹാസൻ ഇപ്പോൾ 'കൽക്കി' എന്ന ചിത്രത്തിൽ അഭിനയിച്ചു കൊണ്ടിരിക്കുകയാണ്. ഇതിന്റെ ചിത്രീകരണം കഴിഞ്ഞതും കമൽഹാസൻ 'തഗ് ലൈഫ്' ചിത്രീകരണത്തിൽ ജോയിൻ ചെയ്യും എന്നാണ് മറ്റൊരു പുതിയ റിപ്പോർട്ട്. അതായത് ഈ മാസം 18 മുതൽ 'തക് ലൈഫി'ന്റെ ഷൂട്ടിംഗിൽ കമൽഹാസൻ പങ്കെടുക്കും എന്നും, . ഈ ചിത്രത്തിന്റെ ആദ്യഘട്ട ചിത്രീകരണം ചെന്നൈയിലെ ഒരു കോളേജിലാണ് നടക്കാനിരിക്കുന്നത് എന്നതുമാണ് മറ്റൊരു പുതിയ വാർത്ത.