കമല്‍ഹാസൻ, ശങ്കർ കൂട്ടുകെട്ടിൽ ഒരുങ്ങിയിരിക്കുന്ന 'ഇന്ത്യൻ-2' നാളെ ലോകമെങ്ങും റിലീസാകാനിരിക്കുകയാണ്. ഒരുപാട് താരങ്ങൾ അണിനിരക്കുന്ന ഈ ചിത്രത്തിന്റെ മൂന്നാം ഭാഗവും ഉണ്ടാകുമെന്ന് നേരത്തെ ചിത്രത്തിന്റെ നിര്‍മ്മാതാക്കള്‍ വെളിപ്പെടുത്തിയിരുന്നു. ഇപ്പോൾ മറ്റൊരു പുതിയ അപ്‍ഡേറ്റും പുറത്തുവന്നിട്ടുണ്ട്. 'ഇന്ത്യൻ-2'വിനൊപ്പം മൂന്നാം ഭാഗത്തിന്റെ ട്രെയിലറും ഉണ്ടാകുമെന്നതാണ് ആ അപ്ഡേറ്റ്! ഇത് കൂടാതെ മൂന്നാം ഭാഗം 'ഇന്ത്യൻ-2'വിൽ നിന്നും തികച്ചും വ്യത്യസ്തമായിരിക്കുമത്രേ! മൂന്നാം ഭാഗത്തിൽ സേനാപതിയുടെ പിതാവായും കമൽഹാസൻ അഭിനയിക്കുന്നുണ്ടത്രേ! കമൽഹാസൻ അവതരിപ്പിക്കുന്ന ഈ കഥാപാത്രം ആരാധകരെ ഞെട്ടിപ്പിക്കുന്നതായിരിക്കും എന്നും പറയപ്പെടുന്നുണ്ട്. ഇന്ത്യൻ രണ്ടാം ഭാഗം റിലീസായി അഞ്ചാറു മാസത്തിനുള്ളിൽ മൂന്നാം ഭാഗവും റിലീസാകുമെന്നും ചിത്രത്തിന്റെ അണിയറപ്രവർത്തകർ പ്രഖ്യാപിച്ചിട്ടുണ്ട്.