കമൽഹാസൻ, ശങ്കർ കൂട്ടുകെട്ടിൽ ഒരുങ്ങി വരുന്ന ബ്രമ്മാണ്ട ചിത്രമാണ് ‘ഇന്ത്യൻ-2’. 1996ൽ പുറത്തിറങ്ങി മികച്ച പ്രതികരണം നേടിയിരുന്ന 'ഇന്ത്യൻ' എന്ന സിനിമയുടെ രണ്ടാം ഭാഗമായി ഒരുങ്ങിവരുന്ന ഈ ചിത്രത്തിൽ കമൽഹാസനൊപ്പം കാജൽ അഗർവാൾ,
രഖുൽ പ്രീത് സിംഗ്, പ്രിയ ഭവാനി ശങ്കർ, സിദ്ധാർത്ഥ് തുടങ്ങി നിരവധി താരങ്ങൾ അണിനിരക്കുന്നുണ്ട്. ചിത്രത്തിന്റെ ഷൂട്ടിംഗ് അവസാന ഘട്ടത്തിലേക്ക് അടുക്കുകയാണ്. ഈ സാഹചര്യത്തിലാണ് കമഹാസ്സൻ, ശങ്കർ ചിത്രീകരിച്ചിരിക്കുന്ന ചിത്രത്തിലെ ചില പ്രധാന രംഗങ്ങൾ സ്ക്രീൻ ചെയ്തു കണ്ടു ആശ്ചര്യപെട്ടിരിക്കുന്നത്. താൻ പ്രതീക്ഷിച്ചതിനെക്കാട്ടിലും ആ രംഗങ്ങൾ വളരെ ഭംഗിയായും ആരാധകരെ ഞെട്ടിക്കുന്ന തരത്തിലും ചിത്രീകരിച്ചിരിക്കുന്ന ശങ്കറിനെ പ്രശംസിച്ച് കമൽഹാസൻ അപ്പോൾ തന്നെ ഒരു റിസ്റ്റ് വാച്ച് സമ്മാനാമായി നൽകുകയും ചെയ്തു.
കമൽഹാസൻ ശങ്കറിന് വാച്ച് സമ്മാനിക്കുന്ന ആ ഫോട്ടോ ഷെയർ ചെയ്തുകൊണ്ട്, ''ഇന്ത്യൻ 2'ന്റെ പ്രധാന രംഗങ്ങൾ ഞാൻ ഇന്ന് കണ്ടു. ശങ്കർ, ഇത് നിങ്ങളുടെ കലാജീവിതത്തിലെ ഏറ്റവും ഉയർന്ന ഘട്ടമാണ്. നിങ്ങൾ ഇനിയും ഒരുപാട് ഉയരങ്ങളിലേക്കു എത്തണം. അതിനെ എന്റെ ആശംസകൾ'' എന്ന് കമൽഹാസൻ കുറിക്കുകയും ചെയ്തിട്ടുണ്ട്.