NEWS

കമൽഹാസൻ ഇങ്ങിനെയൊരു തീരുമാനം എടുത്തിരിക്കുന്നുവത്രെ...

News

ഉലകനായകൻ കമൽഹാസൻ തന്റെ 'തഗ് ലൈഫ്' ചിത്രത്തിന്റെ ചിത്രീകരണം പൂർത്തിയാക്കിയതോടെ 'A.I.' (Artificial Intelligence) എന്ന പുതിയ സാങ്കേതിക വിദ്യ പഠിക്കുവാനായി അമേരിക്കയിലേക്ക് പോയിരിക്കുകയാണെന്നുള്ള റിപ്പോർട്ട് മുൻപ് നൽകിയിരുന്നു. ഇപ്പോൾ അമേരിക്കയിൽ അത് സംബന്ധമായുള്ള പഠനത്തിൽ ശ്രദ്ധ കേന്ദ്രീകരിച്ചുവരുന്ന കമൽഹാസൻ അതോടൊപ്പം ചില പുതിയ തീരുമാനങ്ങളും എടുത്തിരിക്കുന്നതായുള്ള റിപ്പോർട്ടുകളാണ് ഇപ്പോൾ പുറത്തുവന്നു കൊണ്ടിരിക്കുന്നത്. അതിൽ പ്രധാനമായ കാര്യം ഇനി പ്രണയ രംഗങ്ങളിലും, ചുംബന രംഗങ്ങളിലും എല്ലാം അഭിനയിക്കുകയില്ല എന്നുള്ളതാണത്രേ! ഇനി തന്റെ വയസിനനുസരിച്ചുള്ള കഥാപാത്രങ്ങൾ തിരഞ്ഞെടുത്തു അഭിനയിക്കാനാണത്രെ കമൽഹാസൻ തീരുമാനിച്ചിരിക്കുന്നത്. അതിന് തുടക്കമായി പുറത്തുവന്നു വമ്പൻ വിജയമായ കമൽഹാസന്റെ ചിത്രമാണ് 'വിക്രം'. ഈ ചിത്രത്തിന് ശേഷം പുറത്തുവന്ന 'ഇന്ത്യൻ' രണ്ടാം ഭാഗം, 'കൽക്കി' എന്നീ സിനിമകളിലും കമൽഹാസൻ അതുപോലെയുള്ള കഥാപാത്രങ്ങളാണ് അവതരിപ്പിച്ചിരുന്നത്. അടുത്ത് കമൽഹാസ്സന്റേതായി റിലീസാകാനിരിക്കുന്ന 'തഗ് ലൈഫ്', 'ഇന്ത്യൻ' മൂന്നാം ഭാഗം, 'കൽക്കി'യുടെ രണ്ടാം ഭാഗം എന്നീ ചിത്രങ്ങളിലും കമൽഹാസന് ജോഡി ഇല്ലെന്നാണ് പറയപ്പെടുന്നത്. തുടർന്ന് പരാജയ സിനിമകൾ നൽകി കൊണ്ടിരുന്ന കമൽഹാസന്റെ സിനിമാ കാരിയറിൽ ഒരു വഴിത്തിരിവുണ്ടാക്കിയ ചിത്രമാണ് ലോഗേഷ് കനഗരാജ് സംവിധാനത്തിൽ, കമൽഹാസൻ നായകനായി അഭിനയിച്ചു വമ്പൻ വിജയമായ 'വിക്രം' എന്ന സിനിമ! ഈ സിനിമയുടെ വിജയമാണത്രെ കമൽഹാസനെ ഇങ്ങിനെയുള്ള തീരുമാനങ്ങൾ എടുക്കാൻ പ്രേരിപ്പിച്ചത്. അതിനാൽ ഇനി ബോളിവുഡ് സൂപ്പർസ്റ്റാറായ അമിതാബ് ബച്ചനെപ്പോലെ തന്റെ വയസിനനുസരിച്ചുള്ള കഥാപാത്രങ്ങൾ മാത്രം തിരഞ്ഞെടുത്തു അഭിനയിക്കാനാണത്രേ കമൽഹാസൻ തീരുമാനിച്ചിരിക്കുന്നത്. അതോടൊപ്പം ഇളയ തലമുറ നായകന്മാരെ വെച്ച് തുടർന്ന് സിനിമകൾ നിർമ്മിക്കാനും കമൽഹാസൻ തീരുമാനിച്ചിട്ടുണ്ട് എന്നാണ് പറയപ്പെടുന്നത്. അതിന്റെ ഭാഗമായി ഒരുങ്ങിയിട്ടുള ഒരു ചിത്രമാണ് ശിവകാർത്തികേയൻ നായകനായി അഭിനയിച്ചിട്ടുള്ള 'അമരൻ'. ഈ മാസം 31-ന് ദീപാവലിയോടനുബന്ധിച്ചു റിലീസാകാനിരിക്കുന്ന ഈ ചിത്രം കമൽഹാസന്റെ രാജ്കമൽ പിക്ചേഴ്സും, സോണി പിക്ച്ചർസും ചേർന്നാണ് നിർമ്മിച്ചിരിക്കുന്നത്. കമൽഹാസൻ എടുത്തിരിക്കുന്ന ഈ പുതിയ തീരുമാനങ്ങൾ കുറിച്ചുള്ള വിവരങ്ങളെല്ലാം കമൽഹാസന്റെ അടുത്ത വൃത്തങ്ങളിൽ നിന്നും ലഭിച്ചതാണ്. അമേരിക്കയിൽ നിന്ന് തിരിച്ചു വന്നതും കമൽഹാസൻ അൻപറിവ് (അൻപ് - അറിവ്) സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് അഭിനയിക്കാനിരിക്കുന്നത്. ഇത് ആക്ഷനും, സംഘട്ടന രംഗങ്ങൾക്കും അധിക പ്രാധാന്യം നൽകി എടുക്കുന്ന ചിത്രമാണത്രെ! ഇതിൽ കമൽഹാസൻ മാർഷ്യൽ ആർട്സ് മാസ്റ്ററായാണ് എത്തുന്നത് എന്നുള്ള ഒരു റിപ്പോർട്ടും ഉണ്ട്.


LATEST VIDEOS

Top News