നിരവധി സിനിമകളിൽ പുരുഷ അഭിനേതാക്കൾ സ്ത്രീ വേഷത്തിൽ അഭിനയിച്ചിട്ടുങ്കിലും നമ്മുടെ മനസ്സിൽ വരുന്ന ഏറ്റവും മികച്ച സ്ത്രീ കഥാപാത്രം തമിഴ് ചിത്രമായ 'അവ്വൈ ഷണ്മുഖി'യിലെ കമൽഹാസൻ അവതരിപ്പിച്ച സ്ത്രീ വേഷമായിരിക്കും. തികഞ്ഞ ഒരു തമിഴ് ബ്രാഹ്മണ സ്ത്രീയുടെ വസ്ത്രധാരണരീതിയിലും, സ്‌ത്രൈണഭാവങ്ങളിലും കമൽഹാസൻ ആ സ്ത്രീ വേഷത്തെ അവിസ്മരണീയമാക്കിയിരുന്നു. അങ്ങിനെയുള്ള കമൽഹാസൻ ഇപ്പോൾ വീണ്ടും ഒരു ചിത്രത്തിൽ സ്ത്രീ വേഷത്തിൽ വരുന്നുണ്ടെന്നുള്ള ഒരു വാർത്ത ഇപ്പോൾ കോളിവുഡിൽ പുറത്തുവന്നിട്ടുണ്ട്. ഷങ്കർ, കമൽഹാസൻ കൂട്ടുക്കെട്ടിൽ ഒരുങ്ങി വരുന്ന ബ്രമ്മാണ്ട ചിത്രമായ 'ഇന്ത്യൻ-2'-വിലാണ് കമൽഹാസന്റെ വീണ്ടും സ്ത്രീ വേഷത്തിലുള്ള അവതാരം എന്നാണു പറയപ്പെടുന്നത്. എന്നാൽ ചിത്രത്തിൽ വളരെ കുറച്ചു നേരം മാത്രം വരുന്നതു മാതിരിയായ സ്ത്രീ വേഷമാണത്രെ അത് എന്നും പറയപ്പെടുന്നുണ്ട്. വളരെ രഹസ്യമായിട്ടാണത്രെ ഈ രംഗംങ്ങൾ ചിത്രീകരിച്ചിരിക്കുന്നത്. എന്നാൽ ഇത് കുറിച്ച് ഇതുവരെ ഔദ്യോകികമായുള്ള വിവരങ്ങളൊന്നും പുറത്തുവന്നിട്ടില്ല എന്നുള്ളതും ശ്രദ്ധേയമാണ്.