കമൽഹാസൻ്റെ സ്വപ്നചിത്രമാണ് ‘മരുതനായകം’. കുറച്ചു വർഷങ്ങൾക്ക് മുൻപ് ഈ ചിത്രത്തിന്റെ ഉദ്‌ഘാടനം ചെന്നൈയിൽ നടക്കുകയുണ്ടായി. അപ്പോൾ തമിഴ്നാട് മുഖ്യമന്ത്രിയായി പദവി വഹിച്ചുവന്ന കലൈഞ്ജർ കരുണാനിധിയുടെ സാന്നിധ്യത്തിൽ ബ്രിട്ടീഷ് രാജ്ഞിയാണ് ഈ ചിത്രം ഉദ്ഘാടനം ചെയ്തത്. 30 ശതമാനം ചിത്രീകരണം പൂർത്തിയായ നിലയിൽ ചിത്രത്തിന്റെ ബഡ്ജറ്റ് താങ്ങാനാവാത്ത കാരണം കമൽഹാസൻ അപ്പോൾ ചിത്രം ഉപേക്ഷിച്ചു. എന്നാൽ മരുതനായകം സിനിമയെ എങ്ങനെയെങ്കിലും കൊണ്ടുവരുമെന്ന് കമൽഹാസൻ പലപ്പോഴും പറഞ്ഞിരുന്നു.
ഇപ്പോൾ സിനിമ ഭാഷാ അതിർവരമ്പുകൾ കടന്ന് വികസിക്കുകയും, ആയിരം കോടി ബഡ്ജറ്റിൽ കൂടി ചിത്രങ്ങൾ നിർമ്മിക്കുകയും ചെയ്യുന്ന കാലഘട്ടമാണല്ലോ! അതിനാൽ കമൽഹാസൻ തന്റെ സ്വപ്ന ചിത്രമായ 'മരുതനായകം' എടുക്കാനുള്ള ശ്രമങ്ങൾ തുടങ്ങിയിട്ടുണ്ട് എന്ന വാർത്തകളാണ് ഇപ്പോൾ കോളിവുഡിൽ പുറത്തുവന്നുകൊണ്ടിരിക്കുന്നത്.
ഹോളിവുഡിൽ സിനിമ ചെയ്താൽ ആഗോള മാർക്കറ്റിംഗ് സാധ്യമാണെന്ന് മനസ്സിലാക്കിയ കമൽഹാസൻ ഈയിടെ ഇന്ത്യയിലെത്തിയ മെക്‌സിക്കൻ സംവിധായകനായ അൽഫോൻസ ക്യൂറനെ തന്റെ ഓഫീസിലെത്തിച്ച് അതുമായി ചർച്ചകൾ നടത്തി എന്നാണു റിപ്പോർട്ട്.
'ഗ്രാവിറ്റി', 'റോമ' തുടങ്ങിയ ചിത്രങ്ങൾ സംവിധാനം ചെയ്ത അൽഫോൻസ ക്യൂറൻ ഓസ്കാർ പുരസ്‌കാര ജേതാവ് കൂടിയാണ്. ഇദ്ദേഹത്തിന് 'മരുതനായക'ത്തിലെ ചിത്രങ്ങളും, മേക്കിംഗ് വീഡിയോയും കമൽഹാസൻ കാണിക്കുകയും, ചിത്രം സംബന്ധമായി ചർച്ചകൾ നടത്തുകയും ചെയ്തുവത്രേ. അപ്പോൾ സംവിധായകൻ മണിരത്‌നം, സംഗീത സംവിധായകൻ എ.ആർ.റഹ്മാൻ, നടൻ സിദ്ധാർത്ഥ്, നടി അദിതി റാവു എന്നിവരും അവിടെ ഉണ്ടായിരുന്നുവത്രെ! കമൽഹാസൻ തന്നെ തൻ്റെ സോഷ്യൽ നെറ്റ്‌വർക്കിംഗ് സൈറ്റിൽ ഇക്കാര്യം സൂചിപ്പിച്ചിട്ടുണ്ട്. അതിനാൽകമൽഹാസന്റെ 'മരുതനായകം' ചിത്രം അടുത്തുതന്നെ ഒരുങ്ങുമെന്ന പ്രതീക്ഷയിലാണ് അദ്ദേഹത്തിന്റെ ആരാധകരും, സിനിമാ പ്രേമികളും!