തമിഴിലും തെലുങ്കിലുമെല്ലാം നിരവധി ഹിറ്റ് സിനിമകളിലെ നായികയായി തിളങ്ങിയ അഭിരാമി മലയാളത്തിലും ശ്രദ്ധേയമായ വേഷങ്ങൾ ചെയ്തിരുന്നു. ഇടക്കാലത്ത് സിനിമ വിട്ട് വിദേശത്തേക്ക് പോയ താരം വീണ്ടും ചലച്ചിത്ര രംഗത്തേക്ക് തിരികെ എത്തിയിരിക്കുകയാണ്. താരം സിനിമയിൽ നിന്നും ഇടവേള എടുത്തത് കമൽഹാസൻ പീഡിപ്പിച്ചതിനെ തുടർന്നാണെന്ന മാധ്യമപ്രവർത്തകനായ ബെയിൽവാൻ രംഗനാഥന്റെ വെളിപ്പെടുത്തലാണ് തമിഴ് സിനിമാലോകത്ത് ഇപ്പോൾ ചർച്ചയാകുന്നത്.
വിരമാണ്ടി എന്ന ചിത്രത്തിൽ അഭിനയിക്കുമ്പോഴാണ് സംഭവമെന്നും ബെയിൽവാൻ രംഗനാഥൻ പറയുന്നു. ഈ ചിത്രത്തിന് ശേഷമായിരുന്നു അഭിരാമി അഭിനയത്തിൽ ഇടവേള എടുത്തത്. ‘അഭിരാമി ഒരു നല്ല നടിയാണ്. കമൽഹാസനൊപ്പം വിരുമാണ്ടി എന്ന സിനിമയിൽ അവർ അഭിനയിച്ചു. ആ സിനിമയിൽ അഭിരാമിയെ കമൽഹാസൻ പീഡിപ്പിച്ചു. ഇതേതുടർന്നാണ് അഭിരാമി വിദേശത്തേക്ക് പോയത്. അതിന് ശേഷം നടി അവിടെ വിവാഹം കഴിച്ച് സ്ഥിരതാമസമാക്കി. വർഷങ്ങളോളം അഭിനയത്തിൽ നിന്നും വിട്ട് നിൽക്കുകയും ചെയ്തു. ഇപ്പോൾ നടി വീണ്ടും അഭിനയിക്കാൻ തുടങ്ങിയിരിക്കുകയാണ്. മാത്രമല്ല അവർ കമൽഹാസനൊപ്പവും അഭിനയിക്കും‘ – ബെയിൽവാൻ രംഗനാഥൻ പറയുന്നു.
അതേ സമയം ബെയിൽവാൻ രംഗനാഥനെതിരെ വ്യാപക വിമർശനമാണ് ഉയർന്ന് വരുന്നത്. ഇല്ലാക്കഥകൾ പ്രചരിപ്പിക്കുന്നു എന്നാണ് പലരും അദ്ദേഹത്തിനെതിരെ ആരോപണം ഉന്നയിക്കുന്നത്. മണിരത്‌നം സംവിധാനം ചെയ്യുന്ന തഗ് ലൈഫിലാണ് കമൽഹാസൻ ഇപ്പോൾ അഭിനയിച്ചുകൊണ്ടിരിക്കുന്നത്. ഈ ചിത്രത്തിൽ അഭിരാമിയും പ്രധാന വേഷത്തിൽ എത്തുമെന്നാണ് റിപ്പോർട്ടുകൾ.