പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന കമൽഹാസൻ - മണിരത്‌നം കൂട്ടുകെട്ടിലൊരുങ്ങുന്ന 'KH234' എന്ന ചിത്രത്തിന്റെ അണിയറപ്രവർത്തകരെ വെളിപ്പെടുത്തി.
സൂപ്പർ ഹിറ്റ് സിനിമകൾ സമ്മാനിച്ച സംവിധായകൻ മണിരത്‌നത്തിനൊപ്പം പതിവ് സഹപ്രവർത്തകരായ സംഗീതസംവിധായകൻ എആർ റഹ്‌മാനും എഡിറ്റർ ശ്രീകർ പ്രസാദും ഈ ചിത്രത്തിൽ പ്രവർത്തിക്കുന്നു .കൾട്ട് ക്ലാസിക് ചിത്രമായ നായകന് ശേഷം കമൽ ഹാസനും മണിരത്‌നവും ഒന്നിക്കുന്ന ചിത്രത്തിന്റെ താൽക്കാലിക പേരാണ് KH 234. ചിത്രത്തിന്റെ അണിയറപ്രവർത്തകരെ പരിചയപ്പെടുത്തുന്ന ഒരു വീഡിയോ ഇന്ന് നിർമ്മാതാക്കൾ പുറത്തിറക്കി.
രാജ് കമൽ ഫിലിംസ് ഇന്റർനാഷണൽ, മദ്രാസ് ടാക്കീസ്, റെഡ് ജയന്റ് മൂവീസ് എന്നിവയുടെ ബാനറിൽ കമൽഹാസൻ, മണിരത്‌നം, ആർ.മഹേന്ദ്രൻ, ശിവ അനന്ത് എന്നിവർ ചേർന്നാണ് ചിത്രത്തിന്റെ നിർമ്മാണം. നേരത്തെ മണിരത്‌നത്തിന്റെ കന്നത്തിൽ മുത്തമിട്ടാൽ, ആയുധ എഴുത്ത് എന്നീ ചിത്രങ്ങളിൽ പ്രവർത്തിച്ചിട്ടുള്ള ഛായാഗ്രാഹകൻ രവി കെ ചന്ദ്രനാണ് KH234 ന്റെ ക്യാമറ കൈകാര്യം ചെയ്യുന്നത്. വിക്രമിന് വേണ്ടി കമലുമായി സഹകരിച്ച അൻപറിവ് മാസ്റ്റേഴ്സിനെയാണ് ആക്ഷൻ കൊറിയോഗ്രാഫറായി തിരഞ്ഞെടുത്തിരിക്കുന്നത്. പ്രൊഡക്ഷൻ ഡിസൈനറായി ശർമ്മിഷ്ഠ റോയിയും കോസ്റ്റ്യൂം ഡിസൈനറായി ഏകാ ലഖാനിയുമാണ് ഈ ചിത്രത്തിൽ പ്രവർത്തിക്കുന്നത്. ചിത്രത്തിന്റെ പേരിന്റെ പ്രഖ്യാപനത്തിനും അഭിനേതാക്കളുടെ വിവരങ്ങൾ അറിയാനും കാത്തിരിക്കുകയാണ് പ്രേക്ഷകർ. പി ആർ ഓ: പ്രതീഷ് ശേഖർ.