ഇന്‍ഡ്യന്‍ 2 ല്‍ രണ്ട് സീനില്‍ മാത്രമേ ഞാനുള്ളൂ. ബാല്യം തൊട്ടേ ഞാന്‍ കണ്ടുവളര്‍ന്ന രണ്ട് ലെജന്‍റുകളാണ് കമല്‍സാറും ഷങ്കര്‍സാറും. അവരുടെ സിനിമകളില്‍ ജൂനിയര്‍ ആര്‍ട്ടിസ്റ്റായിട്ട് അഭിനയിക്കാന്‍ പോലും ഞാന്‍ എപ്പോഴും റെഡിയാണ്. അങ്ങനെ ആഗ്രഹിച്ചിരുന്ന എന്നെ ഷങ്കര്‍ സാര്‍ തന്നെ 'ഇന്‍ഡ്യന്‍ 2' ല്‍ അഭിനയിക്കാന്‍ ക്ഷണിച്ചു. ഞാന്‍ വളര്‍ന്നുവരുന്ന ഒരു നടനാണ്. എന്നെ അദ്ദേഹത്തിന് നേരിട്ട് വിളിക്കേണ്ട ആവശ്യവുമില്ല. അദ്ദേഹത്തിന്‍റെ ക്ഷണം ഞാന്‍ അഭിമാനമായി കാണുന്നു.