NEWS

കമ്മട്ടം : പുതിയൊരു ക്രൈം ത്രില്ലര്‍ സ്റ്റോറി വെബ് സീരീസിലൂടെ

News


കുറെ നടന്ന സംഭവങ്ങളുണ്ട്.., ചിലതെല്ലാം ഏറെ പ്രമാദമായവ തന്നെ. കുറെ സമകാലീന സംഭവങ്ങളുമുണ്ട്. അങ്ങനെ സംഭവങ്ങളുടെ പരമ്പരകൾ കോർത്തിണക്കിക്കൊണ്ട് സംവിധായകൻ ഷാൻ തുളസീധരൻ അണിയിച്ചൊരുക്കുന്ന വെബ് സീരീസാണ് 'കമ്മട്ടം' 
എങ്ങിനെയാണ് ഈ ഇൻസിഡൻസ് ഉണ്ടായത്... അല്ലെങ്കിൽ എന്തുകൊണ്ടാണ് ആ ഇൻസിഡൻസ് ഉണ്ടായത്? ഇതിന്റെയെല്ലാം യാഥാർത്ഥ കാരണക്കാർ ആരായിരിക്കും ? കേട്ടതുപോലെയും അറിഞ്ഞതുപോലെയും തന്നെയായിരിക്കുമോ..? ആ സംഭവങ്ങൾ ഉണ്ടായിട്ടുളളത്.. 
'കമ്മട്ടം' എന്നാൽ പണം അച്ചടിക്കുന്ന ഉപകരണം എന്നാണർത്ഥം. ഈ സീരീസിന് ഏറെ അനുയോജ്യമായ പേരാണിതെന്ന് സംവിധായകൻ ഷാൻ തുളസീധരൻ അവകാശപ്പെടുന്നു...
 നമുക്ക് അവകാശമില്ലാത്ത പണം നമ്മൾ ആഗ്രഹിക്കുന്നുണ്ടെങ്കിൽ അത് ആർത്തി കൊണ്ടായിരിക്കാം.... അല്ലെങ്കിൽ നിവൃത്തികേട് കൊണ്ടാകാം.. അതു മനസ്സിലാക്കി മറ്റൊരാൾക്ക് നമ്മളെ നിയന്ത്രിക്കുവാനും കഴിയും.. 
ചിലർ നമ്മളെ സ്വാധീനിക്കുന്നത് വാഗ്ദാനങ്ങളിലൂടെയായിരിക്കും.. അതിന്റെ മുന്നിലും പണമായിരിക്കും നിറഞ്ഞുനിൽക്കുന്നത്. അതിൽ നിന്നും ഉണ്ടാകുന്ന ഭവിഷത്തുകളും ദോഷങ്ങളും ദുരന്തങ്ങളും ഒക്കെ എത്രയോ നടന്നുകൊണ്ടിരിക്കുന്നു..
പണം പണം എന്ന ചിന്തകളിലൂടെ ഹരം കൊണ്ട് സഞ്ചരിച്ച് ഒടുവിൽ കുറ്റകൃത്യങ്ങളിൽ ചെന്ന് പെടുകയാണിവർ..
 അത്തരം ദുരന്ത വാർത്തകൾ കേട്ടായിരിക്കും നമ്മളുടെ പ്രഭാതം മിക്കപ്പോഴും ഉണരുന്നത.് അച്ഛൻ മകനെ കൊന്നു..., മകൻ അച്ഛനെ കൊന്നു..., അനുജൻ ജേഷ്ഠനെ കൊലപ്പെടുത്തി എന്നിങ്ങനെയുള്ള വാർത്തകൾക്ക് ഇരയാകുന്നവർ ഇന്ന് എവിടെയും ഏതു പ്രദേശത്തും ഉണ്ടായിക്കൊണ്ടിരിക്കുന്നു..
 സ്വന്തം ജീവിതത്തെ അവരവർ തന്നെ ഇല്ലാതാക്കുന്ന ഒരവസ്ഥ... മനുഷ്യത്വപരമായി ചിന്തിക്കാതെ രക്തബന്ധങ്ങൾക്ക് വില കൽപ്പിക്കാതെ... പണത്തിനും സ്വത്തിനും വേണ്ടി മാത്രം പുറകെ പോകുന്നവർ ഇതിനെതിരെയുള്ള ഒരു ചെറുത്തുനിൽപ്പും കൂടിയാണ് ഈ സീരീസ്.. നന്മയുടെ നല്ലൊരു സന്ദേശം കൂടി ഉൾക്കൊള്ളിച്ചു കൊണ്ടുള്ള ഈ വെബ് സീരീസ് ഈ ഓഗസ്റ്റ് 29ന് റിലീസ് ചെയ്യുന്നു..

സുദേവ് നായരാണ് ഈ വെബ് സീരീസിലെ പ്രധാന നടൻ. സിനിമാ സംവിധായകരായ അജയ് വാസുദേവ്, ജിയോ ബേബി, അരുൺ വിശ്വം, മനോജ് കാനാ തുടങ്ങിയവർക്കൊപ്പം ഏതാനും പുതിയവരും കഥാപാത്രങ്ങളാകുന്നു...
ഷിഹാബുദീന്റെ കഥയ്ക്ക് സഞ്ജിത്ത്, ജോസ് തോമസ് പോളയ്ക്കൽ,  സുധീഷ് സുഗുണാനന്ദൻ എന്നിവർ ചേർന്ന് തിരക്കഥ എഴുതി.. ഇന്ത്യയിലെ ആറോളം ഭാഷകളിൽ കമ്മട്ടം റിലീസ് ചെയ്യുന്നുണ്ട്... മലയാളം കൂടാതെ തമിഴ,് തെലുങ്ക് ഭാഷകളിലെല്ലാം അഭിനയിക്കുന്ന സുദേവ് നായരെ നായകനാക്കിയതും അക്കാരണം കൊണ്ടാണ്.. ആന്റോണിയോ ജോർജ് എന്ന പോലീസ് ഓഫീസറായിട്ടാണ് സുദേവ് നായർ അഭിനയിക്കുന്നത്... 
സി ഫൈവിന്റെ ആദ്യത്തെ മലയാളം ഒറിജിനൽ പ്രൊഡക്ഷനാണ് 'കമ്മട്ടം' എന്ന പ്രത്യേകതയുമുണ്ട്...
നിരവധി സിനിമകൾക്കും സീരിയലുകൾക്കും അസോസിയേറ്റ് ഡയറക്ടറായി പ്രവർത്തിച്ചിട്ടുള്ള ഷാൻ തുളസീധരൻ 'ഡിയർ വാപ്പി' എന്നൊരു  സിനിമ സംവിധാനം ചെയ്തിട്ടുണ്ട്..

 


LATEST VIDEOS

Latest