NEWS

"എന്റെ മുന്‍ ചിത്രം പരാജയമായിരുന്നു..എന്നാല്‍, കഴിഞ്ഞ 10 വര്‍ഷത്തിനിടെ ഷാറൂഖിന്റേതായി വിജയിച്ച ഒരേയൊരു ചിത്രമാണ് പഠാൻ"

News

ഷാറൂഖ് ഖാൻ ചിത്രം പത്താൻ തീയേറ്ററുകളിൽ വൻ ഓളം സൃഷ്ടിച്ച് മുന്നേറുകയാണ്. മികച്ച പ്രേക്ഷക പ്രതികരണമാണ് ചിത്രത്തിന് ലഭിക്കുന്നത്. ചിത്രത്തിന്റെ കളക്ഷൻ ഇതിനോടകം 500 കോടി കടന്നു. ലോകവ്യാപകമായി 8500 സ്ക്രീനുകളിൽ ആയിരുന്നു റിലീസ്. ചിത്രം ഒരാഴ്ചയിൽ ബാഹുബലിയുടെ കളക്ഷൻ റെക്കോർഡ് പൊളിച്ചെഴുതും എന്നാണ് റിപ്പോർട്ടുകൾ.

ചിത്രത്തിന്റെ റിലീസിന് പിന്നാലെ നടി കാങ്കണയുംരംഗത്ത് എത്തിയിരുന്നു. പത്താൻ പോലുള്ള സിനിമകൾ വിജയിക്കണമെന്നാണ് തന്റെ ആഗ്രഹമെന്നും ഹിന്ദി സിനിമാ ലോകത്തെ തിരികെ കൊണ്ടുവരാൻ തങ്ങളാൽ കഴിയും വിധത്തിൽ പരിശ്രമിക്കുമെന്നും നടി ട്വീറ്റ് ചെയ്തിരുന്നു.

ഇപ്പോഴിതാ തന്നെ പരിഹസിച്ച ഷാരൂഖ് ഖാൻ ആരാധകന് മാസ് മറുപടി നൽകിയിരിക്കുകയാണ് കങ്കണ. 'ധാക്കഡ് ആദ്യ ദിനം 55 ലക്ഷം രൂപയും ലൈഫ് ടൈം കളക്ഷൻ 2.58 കോടിയും നേടി. പഠാൻ ആദ്യ ദിനം 100 കോടിയിലധികം കളക്ഷൻ നേടിയിരുന്നു. കങ്കണക്ക് നിരാശ ഉണ്ടാകും' എന്നായിരുന്നു ആരാധകന്റെ ട്വീറ്റ്.

'എന്റെ മുന്‍ ചിത്രം ധാക്കഡ് പരാജയമായിരുന്നു. അതേ കുറിച്ച് സത്യന്ധമായി മാത്രമേ ഞാന്‍ പറഞ്ഞിട്ടുള്ളൂ...എന്നാൽ 10 വർഷത്തിന് ശേഷമുള്ള ഷാറൂഖ് ഖാനുണ്ടായ ആദ്യ ഹിറ്റാണ് പഠാൻ' ഞങ്ങളും ഇപ്പോള്‍ അദ്ദേഹത്തെ കണ്ട് പഠിക്കുകയാണ്. അദ്ദേഹത്തിന് അവസരം നല്‍കിയതുപോലെ ആളുകള്‍ ഞങ്ങളെയും സ്വീകരിക്കും," ആരാധകന്റെ ട്വീറ്റിന് മറുപടിയായി കങ്കണ കുറിച്ചു.


Feactures