തമിഴ് സിനിമ പ്രേക്ഷകർ ഒന്നടങ്കം കാത്തിരിക്കുന്ന ചിത്രങ്ങളിലൊന്നാണ് സിരുത്തൈ ശിവ സംവിധാനം ചെയ്യുന്ന സൂര്യയുടെ 'കങ്കുവ'. ഇപ്പോള്‍ ചിത്രത്തിന്റെ റിലീസ് തീയതി പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവർത്തകരിപ്പോള്‍.
ഒക്ടോബർ 10 ന് ചിത്രം പ്രേക്ഷകർക്ക് മുന്നിലെത്തുമെന്നാണ് ഏറ്റവും പുതിയ വിവരം. ടി.ജെ ജ്ഞാനവേല്‍ ഒരുക്കുന്ന രജിനികാന്ത് ചിത്രം 'വേട്ടയ്യനും' ഒക്ടോബർ 10 നാണ് തിയറ്ററുകളിലെത്തുന്നത്.
സൂര്യ ഇരട്ട വേഷങ്ങളില്‍ എത്തുമെന്നാണ് റിപ്പോർട്ട്. ബോബി ഡിയോള്‍, ദിഷ പടാനി, നടരാജൻ സുബ്രഹ്മണ്യം, ജഗപതി ബാബു, യോഗി ബാബു തുടങ്ങി നിരവധി പേർ നിർണായക കഥാപാത്രങ്ങളായി എത്തും. സ്റ്റുഡിയോ ഗ്രീനും യുവി ക്രിയേഷൻസും ചേർന്നാണ് 'കങ്കുവ'യുടെ നിർമ്മാണം. രജിനിയുടെ 'വേട്ടയ്യൻ' നിർമ്മിക്കുന്നത് ലൈക പ്രൊഡക്ഷൻസാണ്.