NEWS

കന്നട താരം കിച്ച സുദീപിനെ നായകനാക്കി തമിഴിലെ പ്രശസ്ത നിർമ്മാതാവ് ഒരുക്കുന്ന ബിഗ് ബഡ്ജറ്റ് ചിത്രം!

News

തമിഴിൽ രജനികാന്ത്, കമൽഹാസൻ, വിജയകാന്ത്, ധനുഷ് തുടങ്ങി നിരവധി മുന്നണി താരങ്ങളെ വച്ച് സിനിമകൾ നിർമ്മിച്ച നിർമ്മാതാവാണ് 'കലൈപ്പുലി' എസ്.താണു. അടുത്തിടെ അദ്ദേഹം നിർമ്മിച്ച 'അസുരൻ', 'കർണൻ', 'നാനേ വരുവേൻ' തുടങ്ങിയ ചിത്രങ്ങൾ പുറത്തിറങ്ങി നല്ല ലാഭം ലഭിച്ചിരുന്നു. 2001-ൽ ഇദ്ദേഹം നിർമ്മിച്ച്‌ പുറത്തുവന്ന കമൽഹാസൻ ചിത്രമാണ് 'ആളവന്താൻ'. ഇപ്പോൾ ഈ ചിത്രം റീ-മാസ്റ്ററിങ് ചെയ്തു റീ-റിലീസിനൊരുങ്ങി വരികയാണ്. മറുവശത്ത്, സൂര്യ നായകനാകുന്ന, വെട്രിമാരൻ സംവിധാനം ചെയ്യുന്ന 'വാടിവാസൽ' എന്ന ചിത്രത്തിന്റെ പ്രീ-പ്രൊഡക്ഷൻ ജോലികളിൽ തിരക്കിട്ടു പ്രവർത്തിച്ചുവരുന്ന 'കലൈപ്പുലി' എസ്.താണു, വമ്പൻ ബജറ്റിൽ മറ്റൊരു ചിത്രം നിർമ്മിക്കാനുള്ള ഒരുക്കത്തിലാണ്. ഇതിനായി അദ്ദേഹം കന്നഡ സിനിമയിലെ മുൻനിര നടന്മാരിൽ ഒരാളായ കിച്ച സുദീപിനെയാണ് കരാർ ചെയ്തിരിക്കുന്നത്. തമിഴിലും, തെലുങ്കിലുമായി പുറത്തുവന്ന 'നാൻ ഈ', 'പുലി', 'ബാഹുബലി' തുടങ്ങി നിറയെ സിനിമകളിൽ അഭിനയിച്ചിട്ടുള്ള കിച്ച സുദീപ് നായകനാകുന്ന ഈ ചിത്രം 'കലൈപ്പുലി' എസ്.താണുവിന്റെ നിർമ്മാണത്തിൽ പുറത്തുവരുന്ന മറ്റൊരു ബിഗ് ബഡ്ജറ്റ് ചിത്രമായിരിക്കുമത്രെ! ഇതിന്റെ ഔദ്യോഗിക അറിയിപ്പ് അടുത്തുതന്നെ ഉണ്ടായിരിക്കുമെന്നാണ് റിപ്പോർട്ട്!


LATEST VIDEOS

Exclusive