NEWS

തമിഴിൽ നിന്ന് പിറന്നതാണ് കന്നഡ... കമൽഹാസനെ പിന്തുണച്ച് രജനികാന്തും, വിജയ്‌യും പ്രസ്താവന ഇറക്കുമോ?

News

 

'തഗ് ലൈഫ്' എന്ന സിനിമയുടെ പ്രൊമോഷൻ പരിപാടിയിൽ  കമൽഹാസൻ 'തമിഴിൽ നിന്ന് പിറന്നതാണ് കന്നഡ ഭാഷ' എന്ന് പറയുകയുണ്ടായി. ഇത് കന്നഡക്കാർക്കിടയിൽ വലിയ  വിവാദങ്ങൾക്ക് തിരികൊളുത്തിയിരിക്കുകയാണെന്നുള്ള വിവരം എല്ലാവർക്കും അറിയാവുന്നതാണല്ലോ? ഇതിനെ തുടർന്ന് പ്രതിഷേധക്കാർ 'തഗ് ലൈഫ്' ചിത്രത്തിന്റെ ബാനറുകൾ വലിച്ചുകീറുകയും, കർണാടകയിൽ ചിത്രം നിരോധിക്കുമെന്നുമുള്ള പ്രസ്താവനകളും ഇറക്കിയിരുന്നു.

 അതേ സമയം ചില രാഷ്ട്രീയ പാർട്ടി നേതാക്കളും, കന്നഡ നടനായ ശിവരാജ്‌കുമാർ, തമിഴ് സിനിമ സംവിധായകനും, നടനും, 'നാം തമിഴർ കട്ചി' എന്ന രാഷ്ട്രീയ പാർട്ടിയുടെ നേതാവുമായ സീമാൻ ഉൾപ്പെടെയുള്ള  ചില സിനിമാ താരങ്ങളും കമൽഹാസനെ പിന്തുണച്ച് പ്രസ്താവനകൾ ഇറക്കിയിട്ടുണ്ട്.

എന്നാൽ എപ്പോഴും പൊതുവായുള്ള പ്രശ്നങ്ങൾക്കുവേണ്ടി ശബ്ദമുയർത്തുന്നയാൾ എന്ന നിലയിൽ കമൽഹാസന്റെ ഉറ്റ സുഹൃത്തും, നടനും, കന്നഡ മാതൃഭാഷയായ രജനികാന്തും, അതുപോലെ തമിഴ് സിനിമയിലെ മറ്റൊരു പ്രശസ്ത നടനും, 'തമിഴ്‌നാട് വെട്രി കഴകം' എന്ന രാഷ്ട്രീയപാർട്ടിയുടെ നേതാവുമായ വിജയ് ഈ വിഷയത്തിൽ ഒരു പ്രസ്താവനയും നടത്തിയിട്ടില്ല. ഈ വിഷയമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലും, കോളിവുഡിലും ചർച്ചയായി വൈറലായി കൊണ്ടിരിക്കുന്നത്.

നിലവിലെ സാഹചര്യം അനുസരിച്ച് കമൽഹാസൻ അങ്ങിനൊയൊരു പ്രസ്താവന നടത്തിയതിന് മാപ്പ്  പറയണം എന്നാണ് കന്നഡ പ്രധിഷേധക്കാർ പറയുന്നത്. അല്ലെങ്കിൽ 'തഗ് ലൈഫ്'  സിനിമ  കർണാടകത്തിൽ റിലീസ് ചെയ്യാൻ അനുവദിക്കില്ല എന്നും പറഞ്ഞിട്ടുണ്ട്. എന്നാൽ കമൽഹാസൻ ഈ വിഷയത്തിൽ ഒരിക്കലും മാപ്പു പറയില്ലെന്നും താൻ പറഞ്ഞതാണ് സത്യം എന്നുമാണ് കമൽഹാസന്റെ വാദം!  അതിനാൽ  'തഗ് ലൈഫ്' സിനിമ കർണാടകയിൽ റിലീസാകാത്ത സാഹചര്യമാണ് ഉണ്ടായിരിക്കുന്നത്.


LATEST VIDEOS

Latest