NEWS

രണ്ട് ഭാഗങ്ങളായി ഒരുങ്ങുന്ന കാർത്തിയുടെ 29-ാം ചിത്രം

News

തമിഴ് സിനിമയിലെ മുൻനിര നടന്മാരിൽ ഒരാളായ കാർത്തി അഭിനയിച്ച് അടുത്ത് റിലീസാകാനിരിക്കുന്ന ചിത്രം 'വാ വാത്തിയാർ' ആണ്. ഈ ചിത്രത്തിലെ അഭിനയം പൂർത്തിയാക്കിയ കാർത്തി ഇപ്പോൾ പി. എസ്.മിത്രൻ സംവിധാനം ചെയ്യുന്ന 'സർദാർ' രണ്ടാം ഭാഗത്തിലാണ് അഭിനയിച്ചുകൊണ്ടിരിക്കുന്നത്. 'സർദാർ' രണ്ടാം ഭാഗത്തിന്റെ ചിത്രീകരണം കഴിഞ്ഞതും ലോഗേഷ് കനകരാജ് സംവിധാനത്തിൽ 'കൈതി'യുടെ രണ്ടാം ഭാഗത്തിലും, 'ടാണാക്കാരൻ' എന്ന സിനിമ സംവിധാനം ചെയ്ത തമിഴ് സംവിധാനം ചെയ്യുന്ന ചിത്രത്തിലുമാണ് കാർത്തി അഭിനയിക്കാനിരിക്കുന്നത്. ഈ രണ്ടു ചിത്രങ്ങൾ നിർമ്മിക്കുന്നതും കാർത്തിയുടെ ബന്ധുവായ എസ്.ആർ.പ്രഭു, എസ്.ആർ.പ്രകാശ് ബാബു എന്നിവരുടെ സ്വന്തം ബാനറായ 'ഡ്രീം വാരിയർ പിക്‌ചേഴ്‌സാ'ണ്. ഇതിൽ തമിഴ് സംവിധാനം ചെയ്യുന്ന ചിത്രം കാർത്തിയുടെ 29-ാം ചിത്രമാണ്. ഈ ചിത്രം കടൽ പശ്ചാത്തലത്തിലുള്ള ഒരു ഗ്യാങ്‌സ്റ്റർ കഥയെ അടിസ്ഥാനമാക്കിയുള്ളതാണ് എന്നാണ് റിപ്പോർട്ട്. കാർത്തിയുടെ 'സർദാർ', 'കൈതി' എന്നിവയെ പോലെ ഈ ചിത്രവും രണ്ടു ഭാഗങ്ങളായാണ് ഒരുങ്ങുന്നത് എന്നുള്ള റിപ്പോർട്ടും ഉണ്ട്. ബ്രമ്മാണ്ഡമായി ഒരുങ്ങാനിരിക്കുന്ന ഈ ചിത്രത്തിലേക്കുള്ള മറ്റുള്ള താരങ്ങളെ തിരഞ്ഞെടുക്കുന്ന ജോലികൾ നടന്നു വരികയാണെന്നും, അടുത്ത് തന്നെ ഇതിന്റെ ടൈറ്റിലിന്റെ ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകുമെന്നും പറയപ്പെടുന്നുണ്ട്.


LATEST VIDEOS

Top News