തമിഴ് സിനിമയിലെ മുൻനിര നടന്മാരിൽ ഒരാളായ കാർത്തി നായകനായി അഭിനയിച്ചു അടുത്ത് റിലീസാകാനിരിക്കുന്ന ചിത്രങ്ങൾ 'മൈയ്യഴകൻ', 'വാ വാത്തിയാരെ' എന്നിവയാണ്. ഇതിൽ 'മൈയ്യഴകനി'ൽ കാർത്തിക്ക് ജോഡി ഇല്ലെന്നാണ് പറയപ്പെടുന്നത്. 'വാ വാത്തിയാരെ'യിൽ കൃത്തി ഷെട്ടിയാണ് നായകിയായി അഭിനയിക്കുന്നത്. ഈ ചിത്രങ്ങളെ തുടർന്ന് കാർത്തി സൂപ്പർഹിറ്റായ 'സർദാർ' എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗത്തിലാണ് അഭിനയിക്കുന്നത്. പി.എസ്.മിത്രൻ സംവിധാനം ചെയ്ത ഈ ചിത്രത്തിന്റെ ആദ്യഭാഗത്തിൽ കാർത്തിക്കൊപ്പം റാഷി ഖന്ന, ലൈല, രജീഷ് വിജയൻ, യുഗി സേതു തുടങ്ങിയവരാണ് അഭിനയിച്ചത്. രാജ്യദ്രോഹിയെന്ന് മുദ്രകുത്തപ്പെട്ട ഒരു ചാരൻ യഥാർത്ഥത്തിൽ രാഷ്ട്രത്തിന് വേണ്ടി എന്തെല്ലാം ത്യാഗങ്ങൾ ചെയ്തു എന്നതായിരുന്നു ആദ്യ ഭാഗത്തിന്റെ കഥ. അച്ഛനായും, മകനായും ഇരട്ടവേഷത്തിലാണ് കാർത്തി അഭിനയിച്ചത് അടുത്ത് തന്നെ ചിത്രീകരണം തുടങ്ങാനിരിക്കുന്ന രണ്ടാം ഭാഗത്തിൽ ആദ്യ ഭാഗത്തിൽ നായകിയായി അഭിനയിച്ച റാഷി ഖന്ന അഭിനയിക്കുന്നില്ലെന്നാണ് റിപ്പോർട്ട്. അവർക്ക് പകരം കന്നഡ നടിയായ ആഷിക രംഗനാഥ് ആണത്രേ അഭിനയിക്കുന്നത്. കന്നഡ സിനിമയിലെ ജനപ്രിയ നടിമാരിൽ ഒരാളാണ് ആഷിക രംഗനാഥ്. 2022-ൽ അഥർവയുടെ 'പട്ടത്തു അരസൻ' എന്ന ചിത്രത്തിലൂടെയാണ് താരം തമിഴിൽ അരങ്ങേറ്റം കുറിച്ചത്. അതിന് ശേഷം 'സർദാർ-2'-ലാണ് ആഷിക രംഗനാഥ് അഭിനയിക്കുന്നത്. ഇത് കുറിച്ചുള്ള ഔദ്യോഗിക പ്രഖ്യാപനം അടുത്തുതന്നെ ഉണ്ടാകുമെന്നാണ് പറയപ്പെടുന്നത്. ആദ്യ ഭാഗത്തിനേക്കാൾ വളരെ ബ്രമ്മാണ്ഡമായി രണ്ടാം ഭാഗം ഒരുക്കാനാണ് ചിത്രത്തിന്റെ അണിയറപ്രവർത്തകൾ തീരുമാനിച്ചിരിക്കുന്നത് എന്നും റിപ്പോർട്ടുണ്ട്.