NEWS

സൂര്യയ്ക്ക് വില്ലനാകുന്ന കാർത്തി...

News

തമിഴ് സിനമയിലെ മുൻനിര നടന്മാരായ സൂര്യയും, കാർത്തിയും സഹോദരങ്ങളാണെങ്കിലും (കാർത്തി നായകനായ 'കടൈകുട്ടി സിങ്കം' എന്ന ചിത്രത്തിൽ സൂര്യ ഒരു ഗസ്റ്റ് റോളിൽ വന്നതൊഴികെ...) ഇരുവരും ഇതുവരെ ഒരു ചിത്രത്തിലും ഒന്നിച്ച് അഭിനയിച്ചിട്ടില്ല. രണ്ടു പേരും തങ്ങളുടേതായ പാതയിൽ സഞ്ചരിച്ച്‌ കൊണ്ടിരിക്കുന്ന താരങ്ങളാണ്. ഈ രണ്ടു താരങ്ങളുടെ അടുക്കലും വാർത്താ സമ്മേളനങ്ങളിൽ മാധ്യമപ്രവർത്തകർ എപ്പോൾ ഒരുമിച്ച് അഭിനയിക്കുമെന്ന് ചോദിക്കാറുണ്ട്. അപ്പോൾ അതിനനുസരിച്ച കഥ വരുമ്പോൾ അഭിനയിക്കുമെന്ന് അവർ പറയാറുമുണ്ട്. ഈ സാഹചര്യത്തിലാണ് ഇരുവരും അടുത്തുതന്നെ ഒരു ചിത്രത്തിൽ ഒന്നിച്ചഭിനയിക്കാൻ പോകുന്നു എന്നുള്ള വാർത്ത പുറത്തുവന്നിരിക്കുന്നത്. ഇപ്പോൾ 'സിരുത്തൈ' ശിവ സംവിധാനം ചെയ്യുന്ന 'ഗംഗുവ' എന്ന ചിത്രത്തിലാണ് സൂര്യ അഭിനയിച്ചുകൊണ്ടിരിക്കുന്നത്. രണ്ടു ഭാഗങ്ങളായി ഒരുങ്ങി വരുന്ന ഈ ചിത്രത്തിന്റെ ആദ്യ ഭാഗം റിലീസിനൊരുങ്ങി വരികയാണ്. ഈ ചിത്രത്തിൻ്റെ രണ്ടാം ഭാഗത്തിൽ സൂര്യക്ക്‌ വില്ലനായി എത്തുന്നത് കാർത്തിയാണത്രെ! കാർത്തിയുടെ ഹീറോ ഇമേജിന് കോട്ടം തട്ടാത്ത തരത്തിലുള്ള ഒരു വില്ലൻ കഥാപാത്രമാണത്രെ അത്. ഇതല്ലാതെ കാർത്തി നായകനാകുന്ന 'കൈതി'യുടെ രണ്ടാം ഭാഗത്തിൽ 'വിക്രം' എന്ന ചിത്രത്തിൽ സൂര്യ അവതരിപ്പിച്ച റോളക്സ് എന്ന കഥാപാത്രം ഉണ്ടാകുമെന്നും റിപ്പോർട്ടുണ്ട്. അതിനാൽ അടുത്തടുത്ത് രണ്ടു സിനിമകളിൽ സൂര്യയും, കാർത്തിയും ഒന്നിക്കും എന്നുള്ള വാർത്ത രണ്ടു താരങ്ങളുടെയും ആരാധകരെ ആവേശഭരിതരാക്കിയിരിക്കുകയാണ്.


LATEST VIDEOS

Top News