NEWS

കാത്തിരിപ്പിനൊടുവിൽ ടൈറ്റിൽ പോസ്റ്റർ മന്ത്രി വി. എൻ. വാസവൻ റിലീസ് ചെയ്തു.

News

പീറ്ററും സാവിത്രിയും യൗവനകാലത്ത് ഇവർ പ്രണയബാദ്ധരായിരുന്നു. ദമ്പതിമാരായി ഒരുമിച്ചു ജീവിക്കാൻ ആഗ്രഹിച്ചിരുന്നവരാണ് ഇവരെങ്കിലുംനിർഭാഗ്യവശാൽ അതിന് കഴിഞ്ഞില്ല. പീറ്ററിന്റെ സ്വജാതിയിൽ പെട്ട പെൺകുട്ടി ആയിരുന്നില്ല സാവിത്രി. ക്രിസ്ത്യാനിയായ പീറ്റർ ഒരു ഹിന്ദു പെൺകുട്ടിയെ വിവാഹം കഴിക്കുന്നതിൽ എതിർപ്പുകളുണ്ടായിരുന്നു. കാലം പോകെ പോകുക രണ്ടുപേരും ഒരു രണ്ട് ധ്രുവങ്ങളിൽ ആയിപ്പോയി. എവിടെയാണെന്നറിയാതെ തമ്മിൽ തമ്മിൽ കാണാതെ അവർ ഭൂമുഖത്ത് ഉണ്ടായിരുന്നുവെങ്കിലും ഇരുവരുംതമ്മിൽ ഒരു ബന്ധവുമില്ലായിരുന്നു. പീറ്റർ വേറെ വിവാഹം കഴിച്ചു സാവിത്രി മറ്റൊരു വിവാഹം ചെയ്തു. വിവാഹം കഴിച്ചതോ അവർക്ക് മക്കളുണ്ടായതിനെക്കുറിച്ചോ പങ്കാളികളെ കുറിച്ചോ രണ്ടു പേർക്കും ഒരറിവും ഇല്ലായിരുന്നു. വർഷങ്ങൾ കഴിഞ്ഞു പീറ്ററിന് ഒരു ദിവസം സാവിത്രിയുടെ ഫോൺ നമ്പർ കിട്ടി ധൈര്യം സംഭരിച്ചു കൊണ്ട് പീറ്റർ സാവിത്രിയുടെ നമ്പറിലേക്ക് വിളിച്ചു. സാവിത്രി ഫോൺ എടുത്തു സംസാരിച്ചു. സാവിത്രിയും പീറ്ററിന്റെ മറന്നിട്ടുണ്ടായിരുന്നില്ല. പീറ്ററിന്റെ ഭാര്യ മരിച്ചുപോയ വിവരം സാവിത്രിയോട് പറഞ്ഞു. സാവിത്രിയുടെ ഭർത്താവും മരിച്ച വിവരം പറഞ്ഞു. രണ്ടുപേരുടെയും മക്കൾ വിദേശരാജ്യങ്ങളിൽ ജീവിക്കുന്നത് കൊണ്ട് ഒറ്റപ്പെട്ട ജീവിതത്തിന്റെ കയ്പ്പുനീർ കുടിക്കുന്നുണ്ടായിരുന്നു രണ്ടുപേരും. 
പല ദിവസം പല തവണ പീറ്റർ സാവിത്രി ഫോണിൽ വിളിച്ചു സംസാരിച്ചിരുന്നതുവഴി അവർ തമ്മിൽ മാനസികമായി വീണ്ടും എടുത്തു. ഞാൻ സാവിത്രിയെ എന്റെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടു പോരട്ടെ എന്നൊരു ചോദ്യം പീറ്റർ ചോദിച്ചത് ശരവേഗത്തിലായിരു ന്നു. 
എന്തായിരിക്കും സാവിത്രി മറുപടി പറഞ്ഞത് ...? ഈ സാഹചര്യത്തിലെങ്കിലും അവർക്ക് രണ്ടു പേർക്കും ഒരുമിക്കാൻ കഴിയുമോ 
'കാത്തിരിപ്പിനൊടുവിൽ' എന്ന ഷോർട്ട് ഫിലിം ഈ ചോദ്യങ്ങൾക്ക് ഉത്തരം നൽകുന്നു. 
മോഹൻ സുരഭി രചനയും സംവിധാനവും നിർവഹിക്കുന്ന ഈ ഹസ്വചിത്രത്തിൽ ബെന്നി പൊന്നാരം പീറ്ററായും, ഷിനി ഷാജി സാവിത്രിയായും അഭിനയിക്കുന്നു.
ബാനർ- എസ്.എൻ.മൊബൈൽസ്,  നിർമ്മാണം പ്രീതാ ബെന്നി, ക്യാമറ -ബെന്നി ജോസഫ്, കലാ സംവിധാനം- രാജീവ് കോവിലകം എഡിറ്റിംഗ് -സജി പ്രിസം, കോസ്റ്റ്യൂംസ് -സുനിൽ റഹ്മാൻ, മേക്കപ്പ് -അനന്തു, സ്റ്റിൽസ് -ഷാനി തൊടുപുഴ, ലൊക്കേഷൻ മാനേജർ -ജോർഡി പൂഞ്ഞാർ, അസോസിയേറ്റ് ഡയറക്ടർ സുരേഷ് ഇളമ്പൽ, പ്രൊഡക്ഷൻ കൺട്രോളർ -സേതു അടൂർ ഈരാറ്റുപേട്ടയിലും കോട്ടയത്തും ആയി ചിത്രീകരണം നടന്നു. 
ബഹുമാനപ്പെട്ട സഹകരണ വകുപ്പ് മന്ത്രി വി.എൻ വാസവൻ ഇഴിഞ്ഞദിവസം ഈ ഷോർട്ട് ഫിലിമിന്റെ ടൈറ്റിൽ പോസ്റ്റർ റിലീസ് ചെയ്തു 
ജി കൃഷ്ണൻ


LATEST VIDEOS

Latest