NEWS

കവിയൂര്‍ പൊന്നമ്മ അന്തരിച്ചു

News

നടി കവിയൂര്‍ പൊന്നമ്മ (79) അന്തരിച്ചു. വാര്‍ധക്യസഹജമായ രോഗങ്ങളെ തുടര്‍ന്ന് ദീര്‍ഘനാളായി ചികിത്സയിലായിരുന്നു. എറണാകുളം ലിസി ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം. പത്തനംതിട്ട ജില്ലയിലെ കവിയൂരിൽ 1945 സെപ്‌തംബർ പത്തിനാണ്‌ ജനനം. നാടകങ്ങളിലൂടെയാണ് സിനിമാരംഗത്തെത്തിയത്‌. എഴുന്നൂറിലധികം ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. 1962 ൽ പുറത്തിറങ്ങിയ ശ്രീരാമ പട്ടാഭിഷേകം ആണ്‌ ആദ്യ ചിത്രം. ഒടുവിൽ വേഷമിട്ടത്‌ 2021 ൽ പുറത്തിറങ്ങിയ ആണും പെണ്ണും എന്ന ചിത്രത്തിൽ. നാലുതവണ മികച്ച സഹനടിക്കുള്ള സംസ്ഥാന ചലച്ചിത്ര അവാർഡ്‌ ഉൾപ്പെടെ നിരവധി പുരസ്‌കാരങ്ങൾ നേടി. ആദ്യകാല നിർമാതാവ്‌ അന്തരിച്ച മണിസ്വാമിയാണ്‌ ഭർത്താവ്‌. ഏകമകൾ ബിന്ദു അമേരിക്കയിൽ സ്ഥിരതാമസം. മരുമകൻ: വെങ്കിട്ടരാമൻ(മിഷിഗൺ സർവകലാശാല).


LATEST VIDEOS

Latest