ഓസ്കർ അവാർഡ് ജേതാവ് കീരവാണി വീണ്ടും മലയാള സിനിമയ്ക്കായി ഗനമൊരുക്കും. ഗിന്നസ് പക്രു കേന്ദ്രകഥാപാത്രമായെത്തുന്ന വിജീഷ് സംവിധാനം ചെയ്യുന്ന മജീഷ്യൻ എന്ന ചിത്രത്തിലൂടെയാണ് കീരവാണി വീണ്ടും മലയാള സിനിമയിലെത്തുന്നത്. തിരുവനന്തപുരത്ത് നടന്ന ടൈറ്റിൽ ലോഞ്ചിലും പൂജയിലും കീരവാണിയും പങ്കെടുത്തു.
ഐ വി ശശിയുടെ നീലഗിരിയിലൂടെയാണ് കീരവാണി മലയാളത്തിലേക്ക് എത്തിയത്. ശേഷം സൂര്യമാനസം ഭരതൻ സംവിധാനം ചെയ്ത ദേവരാഗം തുടങ്ങിയ ചിത്രങ്ങളിലൂടെ മലയാളികൾക്കും പ്രിയങ്കരനായി. പ്രശസ്തിയുടെ കൊടുമുടിയിൽ നിൽക്കെ 27 വർഷത്തിനു ശേഷം കീരവാണി വീണ്ടും മലയാളത്തിലേക്ക് വരുന്നതിന്റെ ആവേശത്തിലാണ് സംഗീത പ്രേമികൾ