കിരീടം എന്ന സിനിമയിലെ വില്ലൻ കഥാപാത്രമായ കീരിക്കാടൻ ജോസിനെ അവതരിപ്പിച്ച് മലയാളികൾക്ക് സുപരിചിതനായ നടൻ മോഹൻരാജ് അന്തരിച്ചു. സിനിമാ-സീരിയല്‍ താരവും നിര്‍മ്മാതാവുമായ ദിനേശ് പണിക്കാരനാണ് നടന്റെ മരണവാര്‍ത്ത സോഷ്യല്‍മീഡിയ പോസ്റ്റിലൂടെ പുറത്ത് വിട്ടത്. കിരീടം, ചെങ്കോൽ തുടങ്ങി നിരവധി ചിത്രങ്ങളിലൂടെ മലയാള സിനിമ പ്രേക്ഷകരുടെ മനസിൽ ഇടം നേടിയ നടനാണ് മോഹൻരാജ് എന്ന കീരീക്കാടൻ ജോസ്. പേര് മോഹൻരാജ് എന്നാണെങ്കിലും നിരവധി കഥാപാത്രങ്ങൾ ചെയ്തിട്ടുണ്ടെങ്കിലും മോഹൻരാജിനെ സ്ക്രീനിൽ കാണുമ്പോൾ കീരിക്കാടൻ ജോസ് എന്നാണ് ഏതൊരു സിനിമാ പ്രേമിയും ആദ്യം പറയുക.പാർക്കിൻസൺസ് രോഗബാധിതനായിരുന്ന താരം മുന്നൂറോളം സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്.